Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

മൂന്നാറില്‍ നിയമത്തി ന്റെ ബുള്‍ഡോസര്‍ പ്രയോഗിക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


Wednesday Jun 15 2011 07:31 IST

മൂന്നാര്‍: മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും കൈയേറ്റത്തിനും അനധികൃത നിര്‍മാണത്തിനുമെതിരേ നിയമത്തിന്റെ ബുള്‍ഡോസര്‍ പ്രയോഗിക്കുമെന്ന്‌ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. റിസോര്‍ട്ട്‌ മാഫിയയെ വെറുതേ വിടില്ല. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം ബിനാമികളെ ഉപയോഗിച്ച്‌ ആദിവാസി ഭൂമി തട്ടിയെടുക്കുന്നുണ്ട്‌. ടാറ്റയുടെ കൈവശമുള്ള അധികഭൂമി കണ്ടെത്താന്‍ ആധുനിക സംവിധാനം ഉപയോഗിച്ചു സര്‍വേ നടത്തും. കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പത്രലേഖകരോടു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.


ആനയിറങ്കല്‍ ഡാമിനു പരിസരത്തു താമസിക്കുന്ന ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കും. നടപടിയുടെ പേരില്‍ ഒരു കര്‍ഷകനെയും ഇറക്കിവിടില്ല. കര്‍ഷക സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. അനാവശ്യവിവാദം കൈയേറ്റക്കാരെ സഹായിക്കാനേ ഉപകരിക്കൂ.


രാഷ്‌ട്രീയക്കാര്‍ ഭൂമി കൈയേറുന്നില്ല. ഒരു പാര്‍ട്ടിയും യോഗം ചേര്‍ന്ന്‌ ഇത്തരം തീരുമാനമെടുക്കാറില്ല. സമയപരിധിയില്ലാതെ തന്നെ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും വീണ്ടെടുക്കും. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്ക്‌ ഇന്നു റിപ്പോര്‍ട്ടു ചെയ്യും. മന്ത്രിസഭ ചര്‍ച്ചചെയ്‌ത് കര്‍ശന നടപടിയെടുക്കും. താന്‍ കൈയേറ്റക്കാരെ സഹായിക്കുകയാണെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ ആരോപണം അടിസ്‌ഥാനരഹിതമാണ്‌. താന്‍ മുമ്പ്‌ വനം മന്ത്രിയായിരുന്നപ്പോള്‍ ചന്ദനമാഫിയയെ തുരത്തിയത്‌ വി.എസിനറിയാം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും തന്റെ നിലപാട്‌ അദ്ദേഹത്തിനറിയാം.
നൂര്‍ഗിരി റിസോര്‍ട്ടിന്റെ ഭൂമി പ്രശ്‌നത്തില്‍ വി.എസിന്‌ ഒന്നും ചെയ്യാനായില്ല.

ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കും. ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിട്ടില്ല. ഇവിടെ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാനും അവര്‍ക്കു താമസസൗകര്യം ഏര്‍പ്പെടുത്താനും മന്ത്രി ജില്ലാ കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്