Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ജൗളി വ്യാപാരി കുസാറ്റില്‍; വ്യാപക പ്രതിഷേധം


Tuesday Jun 14 2011 10:46 IST

തിരുവനന്തപുരം: ജൗളി വ്യാപാരി ആലപ്പാട്‌ സണ്ണിയെ കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ തിരുകിക്കയറ്റിയതില്‍ വ്യാപക പ്രതിഷേധം. നടപടി റദ്ദാക്കണമെന്ന്‌ വിവിധ സംഘടനകള്‍. ലീഗിലെ ഉന്നതനും കോണ്‍ഗ്രസിലെ പ്രമാണിമാരും ഒത്തുകളിച്ചതിന്റെ ഫലമായാണ്‌ ജൗളി വ്യാപാരി സിന്‍ഡിക്കേറ്റില്‍ എത്തിയത്‌. വിദ്യാഭ്യാസ വിദഗ്‌ധന്മാര്‍ മാത്രമടങ്ങിയ സിന്‍ഡിക്കേറ്റില്‍ പ്രമുഖ വ്യവസായിയുടെ ഒഴിവിലാണ്‌ ജൗളി വ്യാപാരി കടന്നുകൂടിയത്‌.

സണ്ണിയെ ഇത്ര വേഗത്തില്‍ കുസാറ്റ്‌ സിന്‍ഡിക്കേറ്റിലെടുത്തതിനു പിന്നില്‍ അബ്‌ദുറബ്ബിന്റെ താല്‍പ്പര്യമാണോ, കുഞ്ഞാലിക്കുട്ടിയുടെ ഗൂഢതാല്‍പ്പര്യമാണോയെന്നൊക്കെ പിന്നീടു പുറത്തുവരുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍.

കൊച്ചി സര്‍വകലാശാലയില്‍ സ്വര്‍ണത്തിന്റെ സാങ്കേതികതയായിരിക്കും ഇനി പഠിപ്പിക്കുക. കേരള സര്‍വകലാശാലയിലെ സെനറ്റിലേക്ക്‌ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ലിസ്‌റ്റ് കൊടുത്തപ്പോള്‍ തലനാരിഴ കീറി പരിശോധിച്ച ഗവര്‍ണര്‍ സണ്ണിയുടെ കാര്യം വന്നപ്പോള്‍ പെട്ടെന്ന്‌ ഒപ്പിട്ടുവെന്ന്‌ വി.എസ്‌. തിരുവനന്തപുരത്ത്‌ ഇ.എം.എസ്‌. ദിനപരിപാടിയില്‍ പറഞ്ഞു.

ഈ നടപടി അപലപനീയമാണെന്ന്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ തൃശൂരില്‍ പറഞ്ഞു. വ്യവസായ രംഗത്തെ വിദഗ്‌ധരാണ്‌ കുസാറ്റുപോലുള്ള പ്രമുഖ ഗവേഷണ സ്‌ഥാപനത്തിന്റെ സിന്‍ഡിക്കേറ്റില്‍ അംഗമാകേണ്ടത്‌. വെറുമൊരു ജൗളി വ്യാപാരിയെയാണ്‌ അംഗമാക്കിയതെങ്കില്‍ അതില്‍പ്പരം അപമാനം വേറൊന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

നടപടി സര്‍ക്കാരും ഗവര്‍ണറും പുന:പരിശോധിക്കണമെന്ന്‌ എസ്‌.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി പി. ബിജു ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പാനല്‍ നിര്‍ദ്ദേശത്തില്‍ തിടുക്കത്തില്‍ ഒപ്പുവച്ച ഗവര്‍ണറുടെ നിലപാട്‌ നിഷേധാത്മകമാണ്‌. സര്‍വകലാശാലകളുടെ അക്കാദമിക്‌ നിലവാരത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്