Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

മൂന്നാറിലെ ഭൂമാഫിയയ്‌ക്കു മുന്നില്‍ മുട്ടുമടക്കില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


Tuesday Jun 14 2011 09:25 IST

തിരുവനന്തപുരം: മൂന്നാര്‍ കൈയേറാനുള്ള ഭൂമാഫിയയുടെ നീക്കങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നു റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.

1977 ജനുവരി ഒന്നുവരെയുള്ള കുടിയേറ്റങ്ങള്‍ അംഗീകരിച്ചു പട്ടയം നല്‍കും. ജോയിന്റ്‌ വെരിഫിക്കേഷന്‍ നടത്തിയാകും പട്ടയം നല്‍കുന്നത്‌. മൂന്നാറില്‍ റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയും ഭൂമാഫിയയും നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ മൂന്നു മാസമായി മൂന്നാറില്‍ നടന്ന കൈയേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കും. അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തണമോ എന്നതു മൂന്നാര്‍ സന്ദര്‍ശിച്ചശേഷം തീരുമാനിക്കും. സര്‍ക്കാരിന്റേതെന്നു തെളിയിക്കപ്പെട്ട ഭൂമിയിലെ കൈയേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കും.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ്‌ കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനു നടപടിയെടുക്കും. പാലക്കാട്‌ കാറ്റാടി കമ്പനി കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യം പരിശോധിക്കാന്‍ ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങളില്‍ കേസെടുക്കാന്‍ സബ്‌കലക്‌ടര്‍ നിര്‍ദേശിച്ചിട്ടും പോലീസ്‌ അതിനു തയാറാകാതിരുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാമെന്നും പ്രഖ്യാപിത നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാറിലെ ചെറുകിട കൈയേറ്റങ്ങള്‍ വിശദമായി പരിശോധിക്കും. ഭൂമി കിട്ടാനുള്ള എളുപ്പവഴിയായി കുടില്‍ കെട്ടുന്നവരുണ്ട്‌. അതിനാല്‍ ഉടമയുടെ യഥാര്‍ഥ ലക്ഷ്യമെന്താണ്‌, ഇതിനു പിറകില്‍ മറ്റാരെങ്കിലുമുണ്ടോ, കച്ചവട താല്‍പര്യമുണ്ടോ എന്നിവ അന്വേഷിക്കും. സെന്റിനു മൂന്നും നാലും ലക്ഷം രൂപ വിലയുള്ള സ്‌ഥലങ്ങളില്‍ കുടില്‍ കെട്ടിയവരുമുണ്ട്‌. കര്‍ഷക താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള നടപടികളായിരിക്കും സ്വീകരിക്കുക. എന്നാല്‍ കര്‍ഷകരെ മനുഷ്യകവചമായി ഉപയോഗിച്ചുകൊണ്ടു ഭൂമാഫിയ കൈയേറ്റം നടത്തുന്നുണ്ട്‌. ഇത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.



കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാറിലെ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്‌. എന്നാല്‍ വിജയിപ്പിക്കാനായില്ല. നാലു ദൗത്യസംഘമാണ്‌ ഇതിനായി ഉണ്ടായിരുന്നത്‌. അവരുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. അതിനാല്‍ പുതിയ ദൗത്യസംഘത്തെ നിയോഗിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഭൂമി കൈയേറ്റത്തിനു കൂട്ടുനിന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ ശക്‌തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികളെടുക്കും. വര്‍ഷങ്ങളായി താമസിച്ചു വരുന്ന കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കും ഇത്‌. കോടതിയില്‍നിന്നുള്‍പ്പെടെ തിരിച്ചടിയില്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്ന നടപടികളായിരിക്കും കൈയേറ്റം ഒഴിപ്പിക്കാന്‍ സ്വീകരിക്കുകയെന്നും നിയമവശം കൂടി പരിഗണിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്