Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും


2011-06-01 00:00:00

വിജയ്‌ നായകനാകുന്ന പുതിയ ചിത്രമായ വേലായുധത്തിന്റെ ഓഡിയോ റിലീസിന്‌ മുഖ്യമന്ത്രി ജെ ജയലളിതയായിരിക്കും ചടങ്ങിലെ മുഖ്യാതിഥിയെന്നാണ്‌ സൂചന. വേലായുധത്തിന്റെ ഓഡിയോ റിലീസ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ വിജയ്‌ നേരിട്ടെത്തിയാണ്‌ ജയലളിതയെ ക്ഷണിച്ചത്‌. ചടങ്ങിനെത്താമെന്ന്‌ ജയലളിത ഉറപ്പ്‌ നല്‍കിയിട്ടില്ലെങ്കിലും പരമാവധി ശ്രമിക്കാമെന്ന്‌ പറഞ്ഞതായാണ്‌ സൂചന.



ജയലളിതയുടെ സൗകര്യാര്‍ത്ഥം ഓഡിയോ റിലീസ്‌ തീയതി മാറ്റാമെന്നും വിജയ്‌ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ തന്‍റെ പേഴ്‌സണല്‍ സെക്രട്ടറിയുമായി ആലോചിച്ച്‌ ഒരു തീരുമാനം അറിയിക്കാമെന്നാണ്‌ ജയലളിത വ്യക്തമാക്കിയിരിക്കുന്നത്.



ജയലളിതയുടെ വസതിയായ പോയസ്‌ ഗാര്‍ഡനിലെത്തിയാണ്‌ ഇളയദളപതി അവരെ കണ്ടത്‌. ജയം രാജയാണ്‌ വേലായുധം സംവിധാനം ചെയ്‌തിരിക്കുന്നത്‌. എല്ലാ മസാല ചേരുവകളുമുള്ള തികച്ചുമൊരു വിജയ്‌ ചിത്രമായിരിക്കും വേലായുധം. മികച്ച ഡാന്‍സറായ വിജയ്‌, മുമ്പൊരു ചിത്രത്തിലും ചെയ്‌തിട്ടില്ലാത്ത തരത്തില്‍ സൂപ്പര്‍ നൃത്തമാണ്‌ വേലായുധത്തില്‍ കാഴ്‌ചവെച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. ചിത്രത്തില്‍ ഒരു പാല്‍ക്കാരനായാണ്‌ വിജയ്‌ അഭിനയിക്കുന്നത്‌. ജെനീലിയ, ഹന്‍സിക, ശരണ്യ മോഹന്‍ എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
കത്രീന കൈഫ്‌ സെക്‌സി താരം
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌
ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌
വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും