Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സ്‌കൂള്‍ പ്രവേശനം: കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്‌‍‍


Monday Jun 13 2011 21:17 IST

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്‌, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ഈ വര്‍ഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 1,20,000 കുട്ടികളുടെ കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. സ്‌കൂള്‍ തുറന്ന്‌ ആറാം പ്രവൃത്തിദിനത്തില്‍ നടത്തിയ കണക്കെടുപ്പ്‌ അനുസരിച്ചാണ്‌ ഈ റിപ്പോര്‍ട്ട്‌.

കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ സംസ്‌ഥാനത്ത്‌ ആയിരത്തോളം അധ്യാപകരുടെ തസ്‌തിക നഷ്‌ടമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്‌. നിലവില്‍ 45ഃ1 എന്ന അനുപാതത്തിലാണ്‌ വിദ്യാര്‍ഥി- അധ്യാപക അനുപാദം. ഇത്‌ 40ഃ1 എന്ന നിലയിലേക്കോ കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച്‌ 30ഃ1 എന്ന നിലയിലേക്കോ മാറ്റിയാല്‍ മാത്രമേ തസ്‌തിക നിലനിര്‍ത്താന്‍ കഴിയൂ. മിക്ക സംസ്‌ഥാനങ്ങളും ഇപ്പോള്‍ 30ഃ1 എന്ന അനുപാതമാണ്‌ സ്വീകരിച്ചുവരുന്നത്‌.

പാലക്കാട്‌, തൃശൂര്‍, കൊല്ലം ജില്ലകളിലാണ്‌ വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും അധികം കുറഞ്ഞിരിക്കുന്നത്‌. ആദ്യ കണക്ക്‌ അനുസരിച്ച്‌ 80,000 കുട്ടികളുടെ കുറവുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്‌. എന്നാല്‍ വിശദമായ കണക്കുകളുടെ അടിസ്‌ഥാനത്തിലാണ്‌ പുതിയ 1,20,000 കുട്ടികള്‍ കുറവുള്ളതായി വ്യക്‌തമായത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്