Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

അരുണ്‍കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്യുമെന്ന് സൂചന


Monday Jun 13 2011 14:58 IST

വി.എസ്‌ അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആര്‍ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ അരുണ്‍കുമാറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ്‌ ചെയ്യുമെന്ന് സൂചന. അരുണ്‍ കുമാറിന് എതിരെയുള്ള വിജിലന്‍സ്‌ അന്വേഷണത്തിന്റെ ഭാഗമായാണ്‌ ഇത്‌. വിജിലന്‍സ്‌ അന്വേണം പ്രഖ്യാപിച്ചത്‌ രാഷ്ട്രീയ തീരുമാനം കൂടിയാണെങ്കിലും അന്വേഷണത്തിന്റെ ഭാഗമായ സാങ്കേതിക നടപടി മാത്രമായിരിക്കും സസ്‌പെന്‍ഷന്‍.

അരുണ്‍കുമാറിനെതിരേ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ കഴിഞ്ഞ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്‌. വി എസ്‌ മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി എഴുതിക്കൊടുത്ത പരാതിയിലെ പത്ത്‌ ആരോപണങ്ങള്‍ സംബന്ധിച്ചാണ്‌ അന്വേഷിക്കുക. ആദ്യം ഈ കാര്യങ്ങളെക്കുറിച്ച്‌ വിജിലന്‍സ്‌ പ്രാഥമികാന്വേഷണം നടത്തും. പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ കേസെടുത്ത്‌ അന്വേഷിക്കും. അന്വേഷണം തീരുമാനിച്ച പത്തു കാര്യങ്ങളില്‍പെട്ടതാണ്‌ അരുണ്‍കുമാറിന്റെ അനധികൃത വിദേശയാത്ര. അതിനു വ്യക്തമായ തെളിവുകള്‍ അന്നുതന്നെ യുഡിഎഫ്‌ വെളിപ്പെടുത്തിയിരുന്നു. കേസെടുക്കാന്‍ തീരുമാനിക്കുന്നതോടെ, അരുണ്‍കുമാര്‍ അതേ സ്ഥാപനത്തിന്റെ സുപ്രധാന തസ്‌തികയില്‍ തുടരുന്നത്‌ ഒഴിവാക്കണമെന്ന ശുപാര്‍ശ വിജിലന്‍സില്‍ നിന്നുണ്ടാകും. അടിയന്തര സ്വഭാവത്തോടെ സസ്‌പെന്‍ഷനും തൊട്ടുപിന്നാലെയുണ്ടാകും.

ഐഎച്ച്‌ആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ യാത്രകള്‍ നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ്‌ സസ്‌പെന്‍ഷനിലേക്ക്‌ എത്തുന്നത്‌. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനു വി.എസ്‌ മുഖ്യമന്ത്രിയായിരിക്കെ സസ്‌പെന്‍ഡ്‌ ചെയ്‌ത ഐജി ടോമിന്‍ ജെ തച്ചങ്കരിയുടെ കാര്യത്തിലെ അതേ നടപടിക്രമങ്ങള്‍ അരുണ്‍കുമാറിന്റെ കാര്യത്തിലും ബാധകമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പല ഉദ്യോഗസ്ഥര്‍ക്കുമെതിരേ മുമ്പ്‌ സമാന നടപടികള്‍ ഉണ്ടായിട്ടുമുണ്ട്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്