Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

അതിരിപ്പിള്ളി നടക്കില്ല: ജയറാം രമേശ്‌‍‍


Monday Jun 13 2011 14:26 IST

തിരുവനന്തപുരം: സംസ്‌ഥാനം നിരന്തരം ആവശ്യപ്പെട്ടുവന്ന അതിരപ്പിള്ളി പദ്ധതിക്കു അനുമതി നല്‍കാന്‍ കഴിയില്ല എന്ന് കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി അസന്നിഗ്‌ധമായി വ്യക്‌തമാക്കി.അതുപോലെ ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിനും അനുമതി നല്‍കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കടുത്ത പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ അതിരപ്പള്ളി ജലവൈദ്യൂതി പദ്ധതിക്കും ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിനും അനുമതി നിഷേധിക്കുന്നത്‌. ഒന്‍പതു പദ്ധതികളില്‍ ഏഴെണ്ണത്തിന്‌ അനുമതി നല്‍കുന്നത്‌ അനുഭാവപൂര്‍വ്വം പരിഗണിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതി, ശബരിമല മാസ്‌റ്റര്‍ പ്ലാന്‍, തീരദേശ സംരക്ഷണ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഇളവ്‌, വേമ്പനാട്‌- ശാസ്‌താംകോട്ട കായല്‍ പദ്ധതി, ബന്ദിപ്പൂര്‍ മേഖലയിലൂടെ കേരളത്തിലേക്കുള്ള രാത്രികാല യാത്ര നിരോധനത്തില്‍ ഇളവ്‌ തുടങ്ങിയവ സംബന്ധിച്ച്‌ ഇന്നു സംസ്‌ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയ്‌ക്കു ശേഷം തീരുമാനമുണ്ടാകുമെന്ന്‌ ജയറാം രമേശ്‌ അറിയിച്ചു.

വിഴിഞ്ഞം പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന്‌ ചുണ്ടിക്കാട്ടി തുടര്‍ പഠനത്തിന്‌ അനുമതി നിഷേധിച്ചു. പ്രദേശത്ത്‌ രാവിലെ സന്ദര്‍ശനം നടത്തിയ ശേഷം ജയറാം രമേശ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റു മന്ത്രിമാര്‍, വിവിധ വകുപ്പ്‌ മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കു മുന്നോടിയായാണ്‌ വിഴിഞ്ഞം പദ്ധതി സംബന്ധിച്ച്‌ പുനരാലോചനയുണ്ടാകുമെന്ന്‌ അറിയിച്ചത്‌.


Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്