Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പാര്‍ട്ടി ഇടപെട്ടു; ഡി വൈ എഫ്‌ ഐ പരിയാരം മാര്‍ച്ച്‌ ഉപേക്ഷിച്ചു


Sunday Jun 12 2011 03:35 IST

കണ്ണൂര്‍: സ്വാശ്രയ മെഡിക്കല്‍ പി.ജി. പ്രവേശനത്തില്‍ വഴിവിട്ടു നീങ്ങിയ പരിയാരം മെഡിക്കല്‍ കോളജിലേക്കു ഡി വൈ എഫ്‌ ഐ നടത്താനിരുന്ന മാര്‍ച്ച്‌ പാര്‍ട്ടി ഇടപെട്ടതിനാല്‍ അവസാനനിമിഷം ഉപേക്ഷിച്ചു. ഇന്നലെ രാവിലെ പത്തിനു പരിയാരത്തേക്കു മാര്‍ച്ച്‌ നടത്താനാണു ഡി വൈ എഫ്‌ ഐ തീരുമാനിച്ചത്‌.

മാര്‍ച്ചിനായി പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കെയായിരുന്നു സി.പി.എം. ഇടപെടലുണ്ടായത്‌. തുടര്‍ന്ന്‌ ഉപേക്ഷിക്കാനുള്ള തീരുമാനം നേതാക്കള്‍ അറിയിക്കുകയായിരുന്നു. 50 % പി.ജി. സീറ്റ്‌ സര്‍ക്കാര്‍ മെരിറ്റിലാക്കുമെന്നു ഭരണസമിതി അറിയിച്ചതിനെത്തുടര്‍ന്നാണു മാര്‍ച്ച്‌ ഉപേക്ഷിച്ചതെന്നു ഡി വൈ എഫ്‌ ഐ സംസ്‌ഥാന സെക്രട്ടറി ടി.വി. രാജേഷ്‌ എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവേശനത്തില്‍ പരിയാരം ഭരണസമിതിക്കു തെറ്റു പറ്റിയെന്നു രാജേഷ്‌ കുറ്റപ്പെടുത്തി.

കഴിഞ്ഞവര്‍ഷം വരെയുള്ള പി.ജി. സീറ്റുകളില്‍ സ്വാശ്രയകരാര്‍ അട്ടിമറിച്ചതിനെതിരേയുള്ള ഡി വൈ എഫ്‌ ഐ സമരം ഇന്നലെ രാജേഷ്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലൊതുങ്ങുമെന്നാണു സൂചന.

അതേസമയം സ്വാശ്രയമേഖലയില്‍ മാനദണ്ഡം ലംഘിച്ചാല്‍ പരിയാരമായാലും സമരം നടത്തുമെന്ന്‌ എസ്‌.എഫ്‌.ഐ. മുന്നറിയിപ്പു നല്‍കി. സ്വാശ്രയവിഷയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പ്രവണത തുടര്‍ന്നാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കും സമരം നയിക്കുമെന്നായിരുന്നു കോഴിക്കോട്ടു വാര്‍ത്താസമ്മേളനത്തില്‍ എസ്‌ എഫ്‌ ഐ സംസ്‌ഥാന സെക്രട്ടറി പി. ബിജു വ്യക്തമാക്കിയത്.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്