Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

അമൃതയില്‍ സര്‍ക്കാര്‍ ക്വാട്ട ഇല്ല; മറ്റു മാനേജ്‌മെന്റുകള്‍ ഇടയുന്നു


Sunday Jun 12 2011 03:17 IST

തിരുവനന്തപുരം: അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ സീറ്റുകളില്‍ സര്‍ക്കാര്‍ ക്വാട്ട നടപ്പിലാക്കാത്തതിനെച്ചൊല്ലി സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന സര്‍ക്കാരുമായി ഇടയുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം പി.ജി. സീറ്റ്‌ ഏറ്റെടുത്തുകൊണ്ട്‌ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിനെ ഒഴിവാക്കിയതിനെതിരേ മറ്റു മാനേജ്‌മെന്റുകള്‍ രംഗത്തെത്തുകയായിരുന്നു.

മുഴുവന്‍ സീറ്റിലും മാനേജുമെന്റുകള്‍ പ്രവേശനം നടത്തിയതോടെയാണു മെഡിക്കല്‍ പി.ജി. പ്രവേശനം ഇത്തവണ കുഴപ്പത്തിലായത്‌. ഇതേത്തുടര്‍ന്ന്‌ 50 ശതമാനം സീറ്റ്‌ സര്‍ക്കാര്‍ ഏറ്റെടുത്തു.

കല്‍പിത സര്‍വകലാശാല പദവിയുള്ളതിനാല്‍ സംസ്‌ഥാന സര്‍ക്കാരിനു തങ്ങളുടെ മേല്‍ നിയന്ത്രണമില്ലെന്നാണ്‌ അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ വാദം. ആശയക്കുഴപ്പമുള്ളതിനാല്‍ വിഷയം മെഡിക്കല്‍ കൗണ്‍സലിന്റെ പരിഗണനയ്‌ക്കു വിടാന്‍ ആരോഗ്യവകുപ്പു തീരുമാനിച്ചു.


മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അമൃതയ്‌ക്കും ബാധകമാണെന്നും സര്‍ക്കാരുമായി ഒത്തുകളിച്ച്‌ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. കല്‍പ്പിത സര്‍വകലാശാലയായതിനാല്‍ മുഴുവന്‍ സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ അധികാരമുണ്ടെന്നാണ്‌ അമൃതയുടെ വാദം. അമൃത വിദ്യാപീഠത്തിനു സംസ്‌ഥാനത്തെ സ്വാശ്രയനിയമം ബാധകമല്ലെന്നും പ്രവേനപരീക്ഷയും പ്രവര്‍ത്തനവും യു.ജി.സി. മാനദണ്ഡമനുസരിച്ചാണെന്നും അഖിലേന്ത്യാ പ്രവേശനപരീക്ഷ നടത്തിയാണു പട്ടിക തയാറാക്കുന്നതെന്നും അമൃത ഇന്‍സിസ്‌റ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന്‍ നായര്‍ കൊച്ചിയില്‍ പറഞ്ഞു.

ഇതിനാലാണു കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവിലും അവരെ ഒഴിവാക്കിയത്‌. ഭാരതീയ വിദ്യാപീഠവും മഹാരാഷ്ര്‌ട സര്‍ക്കാരും തമ്മിലുള്ള കേസിന്റെ 2004-ലെ വിധിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇന്ത്യയില്‍ കല്‍പ്പിത സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ വിധിപ്രകാരം കല്‍പ്പിത സ്‌ഥാപനങ്ങള്‍ യു.ജി.സി. നിയമത്തിനു വിധേയമാണ്‌.

കല്‍പ്പിത സര്‍വകലാശാലയില്‍ പഠിക്കുന്നവര്‍ക്കും എം.ബി.ബി.എസ്‌. രജിസ്‌ട്രേഷന്‍ നല്‍കുന്നത്‌ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയാണെന്നാണു മെഡിക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഉയര്‍ത്തുന്ന മറുവാദം. എല്ലാ സര്‍ക്കാര്‍ ഇതര സ്‌ഥാപനങ്ങളും 50 ശതമാനം മെഡിക്കല്‍ പി.ജി. സീറ്റ്‌ സര്‍ക്കാരിനു വിട്ടുകൊടുക്കണമെന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങളില്‍ വ്യക്‌തമാക്കുന്നുണ്ട്‌. ഇതില്‍ നിന്ന്‌ അമൃതയെ ഒഴിവാക്കുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും അവര്‍ ചോദിക്കുന്നു.



ഇതില്‍ അക്കാദമി ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ പരിയാരം, അമല, ഡോ. സോമര്‍വെല്‍, ജൂബിലി, കണ്ണൂര്‍, കരുണ, എം.ഇ.എസ്‌, മലങ്കര, പുഷ്‌പഗിരി, ശ്രീ ഗോകുലം മെഡിക്കല്‍ കോളജുകളുടെ പേരുകള്‍ മാത്രമാണു പരാമര്‍ശിച്ചിരിക്കുന്നത്‌. അമൃതയുടെ പേര്‌ പരാമര്‍ശിച്ചിരുന്നില്ല. ഇതാണു മറ്റു മാനേജുമെന്റുകളെ ചൊടിപ്പിച്ചത്‌. 2007-ലാണ്‌ അമൃതയില്‍ പി.ജി. ക്വാട്ട അനുവദിച്ചത്‌. ഏറ്റവുമധികം മെഡിക്കല്‍ പി.ജി. സീറ്റുകളുള്ള കോളജുകളിലൊന്നാണിത്‌. കല്‍പ്പിത സര്‍വകലാശാല എന്ന പേരില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ സര്‍ക്കാര്‍ ക്വാട്ട നടപ്പാക്കുന്നില്ല.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്