Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഖത്തറിലെ ചിട്ടിതട്ടിപ്പ്‌: പ്രതി പിടിയില്‍


Friday Jun 10 2011 10:20 IST

പത്തനംതിട്ട: ഖത്തറില്‍ മലയാളികള്‍ക്കിടയില്‍ ചിട്ടി നടത്തി ഒന്നേകാല്‍ കോടി തട്ടിയ പ്രതിയെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.

ചെങ്ങന്നൂര്‍ പേരിശേരി മുളക്കിത്തറയില്‍ ശാമുവലിന്റെ മകന്‍ രാജു ശാമുവലി(61)നെയാണ്‌ ഇന്നലെ വൈകിട്ട്‌ പത്തനംതിട്ട സി.ഐ. രാധാകൃഷ്‌ണപിളളയുടെ നേതൃത്വത്തിലുളള സംഘം കസ്‌റ്റഡിയില്‍ എടുത്തത്‌. തട്ടിപ്പിനിരയായ പത്തനംതിട്ട ജില്ലക്കാര്‍ എസ്‌.പിക്കു പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്.


25 വര്‍ഷമായി ഖത്തറില്‍ ഓഫീസ്‌ ബോയിയായി ജോലി ചെയ്യുന്ന രാജുവിന്‌ വിദ്യാഭ്യാസം കുറവാണ്‌. 1977 ലാണ്‌ ഇയാള്‍ ജോലി തേടി വിദേശത്ത്‌ എത്തുന്നത്‌. കുറെ നാളുകള്‍ക്ക്‌ ശേഷമാണ്‌ മലയാളികള്‍ക്കിടയില്‍ കുറിച്ചിട്ടി തുടങ്ങിയത്‌. ആദ്യമൊക്കെ ചെറിയ തുകയ്‌ക്കുളള ചിട്ടിയാണ്‌ നടത്തിയിരുന്നത്‌. 25 പേര്‍ക്കാണ്‌ ചിട്ടിയില്‍ പ്രവേശനം. ആദ്യത്തെ കുറെ മാസങ്ങള്‍ ലേലത്തിലൂടെയാണ്‌ ചിട്ടിപ്പണം നല്‍കിയിരുന്നത്‌. ചിട്ടി പിടിക്കുന്നവര്‍ അതു നാലു ശതമാനം പലിശയ്‌ക്ക് രാജുവിനു തന്നെ നല്‍കിയിരുന്നു.

ചിട്ടിയില്‍ ചേര്‍ന്നവര്‍ക്കും നേരത്തേ ചിട്ടിപിടിച്ച്‌ പണം ഇയാള്‍ക്കു പലിശയ്‌ക്കു നല്‍കിയവര്‍ക്കുമെല്ലാം ചെക്ക്‌ നല്‍കി ഒന്‍പതു മാസം മുമ്പ്‌ രാജു നാട്ടിലേക്കു മടങ്ങി. ചെക്ക്‌ കൈവശമുണ്ടായിരുന്നവര്‍ ഇത്‌ ബാങ്കില്‍ നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി.

ഇതോടെ ചിട്ടിചേര്‍ന്നവര്‍ സംഘമായി ഇയാളുടെ വീട്ടിലെത്തി. രാജുവിന്റെ പേരില്‍ ചെങ്ങന്നൂര്‍ ടൗണിലുളള കോടികള്‍ വിലമതിക്കുന്ന കെട്ടിടം ഇവര്‍ എഴുതി വാങ്ങിയെന്ന്‌ പോലീസ്‌ പറയുന്നു. ശേഷിക്കുന്ന ഒരു കോടി രൂപയോളം വില വരുന്ന വീടും നിക്ഷേപകര്‍ കൈക്കലാക്കാന്‍ ഒരുങ്ങിയെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. തട്ടിപ്പിനിരയായവര്‍ പറയുന്നത്‌ പലരില്‍ നിന്നായി രാജു 80 കോടി രൂപ തട്ടിച്ചുവെന്നാണ്‌.


തനിക്കൊപ്പം ചിട്ടിയില്‍ ചേര്‍ന്നവര്‍ പണമടയ്‌ക്കാതെ വന്നതാണ്‌ ചിട്ടി പൊളിയാന്‍ കാരണമായതെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്