Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ബാബാ രാം ദേവിന് 1,100 കോടിയുടെ സാമ്രാജ്യം


Friday Jun 10 2011 10:08 IST

ഹരിദ്വാര്‍: കള്ളപ്പണത്തിനെതിരേ നിരാഹാര സത്യഗ്രഹം നടത്തുന്ന യോഗാ ഗുരു ബാബാ രാംദേവിനു കോടികളുടെ ആസ്‌തി.
1,100 കോടി രൂപയിലേറെ വരുന്ന സമ്പത്താണ്‌ രാംദേവും അടുത്ത അനുയായി ആചാര്യ ബാലകൃഷ്‌ണയും ചേര്‍ന്നു വെളിപ്പെടുത്തിയത്‌.

നാലു ട്രസ്‌റ്റുകളിലായി 426.19 കോടിയുടെ മൂലധനനിക്ഷേപമുണ്ടെന്നു ബാലകൃഷ്‌ണ വെളിപ്പെടുത്തി. ഈ ട്രസ്‌റ്റുകളുടെ പ്രവര്‍ത്തനത്തിനായി 751.02 കോടി രൂപ ചെലവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാംദേവുമായി ബന്ധമുള്ള കമ്പനികളെക്കുറിച്ചു പരാമര്‍ശിക്കാന്‍ ബാലകൃഷ്‌ണ വിസമ്മതിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം കമ്പനി രജിസ്‌ട്രാറില്‍നിന്നു ലഭിക്കുമെന്നായിരുന്നു വിശദീകരണം.

ദിവ്യയോഗ മന്ദിര്‍ ട്രസ്‌റ്റ്-249.63 കോടി രൂപ, പതഞ്‌ജലി യോഗപീഠ ട്രസ്‌റ്റ്- 164.80 കോടി, ഭാരത്‌ സ്വാഭിമാന്‍ ട്രസ്‌റ്റ്-9.97 കോടി, ആചാര്യ കുലം ട്രസ്‌റ്റ്-1.79 കോടി എന്നിങ്ങനെയാണ്‌ 426.19 കോടി രൂപയുടെ മൂലധനനിക്ഷേപത്തിന്റെ വിശദാംശമെന്നും ബാലകൃഷ്‌ണ വെളിപ്പെടുത്തി. എന്നാല്‍ ട്രസ്‌റ്റുകളുടെ ഉടമസ്‌ഥതയിലുള്ള ഭൂസ്വത്ത്‌, കമ്പനികള്‍ തുടങ്ങിയവയെപ്പറ്റി യാതൊന്നും പറയാന്‍ ഇവര്‍ തയാറായില്ല.

രാജ്യത്തിനകത്തും പുറത്തുമായി നേരിട്ടും അല്ലാതെയും നൂറുകോടി ജനങ്ങള്‍ക്ക്‌ രാംദേവിന്റെ ആയുര്‍വേദ-യോഗ സേവനപ്രവര്‍ത്തനങ്ങളുടെ ഗുണം ലഭിക്കുന്നുണ്ടെന്നും ബാലകൃഷ്‌ണ അവകാശപ്പെട്ടു.


ഇവ സ്‌ഥാപിച്ചതു മുതല്‍ ഇതുവരെ പ്രവര്‍ത്തനത്തിനായി 751 കോടി രൂപ ചെലവിട്ടിട്ടുണ്ട്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്