Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പെട്രോള്‍ വില വീണ്ടും കൂട്ടിയേക്കും


Thursday Jun 09 2011 14:51 IST

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഈ മാസം 16 മുതല്‍ പെട്രോള്‍ വില അമ്പതു പൈസ വര്‍ധിപ്പിച്ചേക്കും.

സര്‍ക്കാര്‍ 2010 ജൂണിലാണു പെട്രോളിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കു കൈമാറിയത്‌. രാജ്യാന്തരവിലയിലും കുറച്ചു വില്‍പന നടത്തേണ്ടിവരുന്നതുമൂലം ഉണ്ടാകുന്ന നഷ്‌ടം നികത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കാത്തതിനാലാണ്‌ പെട്രോള്‍ വില വര്‍ധിപ്പിക്കേണ്ടിവരുന്നതെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

അസംസ്‌കൃത എണ്ണയ്‌ക്കു മേയ്‌ ആദ്യപാദത്തിലുണ്ടായിരുന്ന വിലയുടെ ശരാശരി അനുസരിച്ചാണു കമ്പനികള്‍ പെട്രോളിന്‌ അമ്പതു പൈസ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. എന്നാല്‍ രണ്ടാം പാദത്തിലെ ശരാശരി വില പ്രകാരം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു പെട്രോള്‍വിലയില്‍ ലിറ്ററിനുണ്ടാകുന്ന നഷ്‌ടം 1.15 രൂപയാണെന്നും മൂല്യവര്‍ധിത നികുതികൂടി ഉള്‍പ്പെടുത്തിയാല്‍ നഷ്‌ടം 1.35 രൂപ മാത്രമായിരിക്കുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡീസലിന്‌ 12.64 രൂപയും ഗ്യാസ്‌ സിലിണ്ടറിന്‌ 381.14 രൂപയും മണ്ണെണ്ണയ്‌ക്ക് 27.47 രൂപയും ലിറ്ററിനു നഷ്‌ടമുണ്ടാകുന്നുണ്ടെന്നും എണ്ണക്കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. രാഷ്‌ട്രീയ സമ്മര്‍ദമുണ്ടായില്ലെങ്കില്‍ 15 ന്‌ അര്‍ധരാത്രി പുതിയ നിരക്കു നിലവില്‍വരും.

കഴിഞ്ഞ 15 ന്‌ എണ്ണക്കമ്പനികള്‍ പെട്രോളിന്‌ അഞ്ചു രൂപ കൂട്ടിയിരുന്നു. ഈ വര്‍ധന നഷ്‌ടം നികത്താന്‍ പര്യാപ്‌തമല്ലെന്നു ചൂണ്ടിക്കാട്ടിയാണു വീണ്ടും വില കൂട്ടാനുള്ള നീക്കം. പെട്രോള്‍ വിലയില്‍ ലിറ്ററിന്‌ 4.28 രൂപയാണ്‌ ഇപ്പോഴത്തെ നഷ്‌ടമെന്നും മൂല്യവര്‍ധിത നികുതി കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത്‌ 5.50 രൂപയാകുമെന്നും ഡല്‍ഹിയിലെ വില അടിസ്‌ഥാനമാക്കി ഇന്ത്യന്‍ ഓയില്‍ കമ്പനി ഉദ്യോഗസ്‌ഥന്‍ ചൂണ്ടിക്കാട്ടി.


Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്