Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

നിറംകെട്ട വിജയം പഠിക്കാന്‍ വക്കം സമിതി


Thursday Jun 09 2011 11:28 IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ നിറംകെട്ട വിജയത്തെക്കുറിച്ചു പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വക്കം പുരുഷോത്തമന്‍ ചെയര്‍മാനായി മൂന്നംഗ സമിതിക്കു കെ.പി.സി.സി രൂപം നല്‍കി. എ.സി. ജോസും വി.എസ്‌. വിജയരാഘവനുമാണു മറ്റംഗങ്ങള്‍.
ഇവര്‍ ഓഗസ്‌റ്റ് 31നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതീക്ഷിച്ചത്രയും സീറ്റുകള്‍ ലഭിച്ചില്ല. വിജയം വിജയമാണ്‌. അതിന്റെ നിറം കെടുത്താനാണ്‌ സി.പി.എം ശ്രമിക്കുന്നത്‌. ദേശീയ-സംസ്‌ഥാന സംഭവവികാസങ്ങളും സ്‌ഥാനാര്‍ഥി നിര്‍ണയവും പ്രചാരണത്തിലെ പാളിച്ചകളും ഫലത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും.

പാര്‍ട്ടിപുനഃസംഘടന ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളില്‍ പൂര്‍ത്തിയാക്കും. ഒരാള്‍ ഒരു പദവി തത്വം സജീവ പരിഗണനയിലുണ്ട്‌. പരിഗണന കിട്ടാതെ പോകുന്ന നേതാക്കള്‍ക്കു വേണ്ട അംഗീകാരം നല്‍കും. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം ശക്‌തിപ്പെടുത്താനുള്ള സംവിധാനം വേണമെന്നു നിര്‍വാഹകസമിതിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്‌തശേഷം തീരുമാനമുണ്ടാക്കും. പുതിയ സര്‍ക്കാര്‍ ചെറിയകാലയളവില്‍ തന്നെ വളരെ പ്രതീക്ഷാനിര്‍ഭരമായ പ്രവര്‍ത്തനങ്ങളാണു കാഴ്‌ചവയ്‌ക്കുന്നത്‌. ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ്‌ പ്രഥമ പരിഗണന നല്‍കുന്നത്‌.

കോര്‍പറേഷന്‍-ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനങ്ങളിലേക്ക്‌ എം.പിമാരെയോ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരേയോ പരിഗണിക്കേണ്ടതില്ലെന്നും കെ.പി.സി.സി. നിര്‍വാഹകസമിതിയോഗം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലുമണ്ഡലങ്ങളിലുണ്ടായ പരാജയത്തെക്കുറിച്ചു പരിശോധിക്കാന്‍ നിയോഗിച്ച തെന്നല കമ്മിറ്റി റിപ്പോര്‍ട്ട്‌ തയാറായിട്ടുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ 30 സീറ്റ്‌ കൂടുതല്‍ കിട്ടി.


ചെറിയ ഭൂരിപക്ഷമായതിനാല്‍ സര്‍ക്കാരിനെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്‌ എന്നും ചെന്നിത്തല വ്യക്തമാക്കി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്