Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പിള്ളയുടെ മാത്രം ജയില്‍ ശിക്ഷ ഇളവു ചെയ്യാനാവില്ലെന്ന്‌ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌


Thursday Jun 09 2011 11:15 IST

തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയുടെ മാത്രം ജയില്‍ ശിക്ഷ ഇളവ്‌ ചെയ്യാതെ 75 വയസ്‌ കഴിഞ്ഞവര്‍ക്കും മാരകരോഗങ്ങള്‍ ഉള്ളവര്‍ക്കുംകൂടി ഇളവ്‌ നല്‍കി ജയില്‍ മോചിതരാക്കണമെന്ന്‌ ജയില്‍ എ.ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്‌ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ 75 വയസ്‌ പൂര്‍ത്തിയാക്കിയവരെ വിട്ടയയ്‌ക്കണമെന്നു ചൂണ്ടിക്കാട്ടി ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ്‌ റിപ്പോര്‍ട്ട്‌ അയച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതു സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട്‌ അവഗണിച്ചു. മെഡിക്കല്‍ ബോര്‍ഡ്‌ തീരുമാനം കൈക്കൊണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ഈ ശിപാര്‍ശ തളളിയത്‌. നാനൂറ്റി മുപ്പത്തിരണ്ടാം വകുപ്പ്‌ പ്രകാരം തന്നെ ജയില്‍ മോചിതനാക്കണം എന്നാണ്‌ പിള്ള സര്‍ക്കാരിന്‌ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നത്‌. ജയിലില്‍ കിടന്ന പിള്ളയ്‌ക്ക് മൂന്നുതവണ പരോളും അനുവദിച്ചിരുന്നു. ജയില്‍ എ.ഡി.ജി.പി. സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുക്കുന്നപക്ഷം ദുരിതം പേറുന്നവരോടൊപ്പം ബാലകൃഷ്‌ണപിള്ളയ്‌ക്കും ജയില്‍ മോചിതനാകാന്‍ കഴിയും.


അര്‍ബുദം ബാധിച്ചവരും പക്ഷാഘാതംമൂലം നടക്കാന്‍ കഴിയാത്തവരും കാഴ്‌ച കുറഞ്ഞവരുമായ 33 പേരാണ്‌ ജയിലിലുണ്ടായിരുന്നത്‌. ഇതില്‍ മൂന്നുപേര്‍ ജയിലില്‍കിടന്ന്‌ മരണമടഞ്ഞിരുന്നു. 76 വയസ്‌ കഴിഞ്ഞ ബാലകൃഷ്‌ണപിള്ളയ്‌ക്കുമാത്രമായി ശിക്ഷ ഇളവ്‌ നല്‍കുന്നത്‌ സാമൂഹികനീതിക്ക്‌ എതിരേയുളള വെല്ലുവിളിയാകുമെന്ന്‌ കരുതുന്നതുകൊണ്ടാണ്‌ ഇത്തരമൊരു റിപ്പോര്‍ട്ട്‌ ജയില്‍ മേധാവി സര്‍ക്കാരിന്‌ കൈമാറുന്നത്‌.

75 വയസ്‌ കഴിഞ്ഞവരും മാരകരോഗങ്ങള്‍ ഉള്ളവരുമായി 30 പേരാണ്‌ സംസ്‌ഥാനത്തെ വിവിധ ജയിലുകളിലുളളത്‌. ഇവരും ബാലകൃഷ്‌ണപിള്ളക്കൊപ്പം ശിക്ഷ ഇളവ്‌ ലഭിക്കാന്‍ അര്‍ഹരാണെന്ന്‌ ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ട്‌ ഇന്നു മുഖ്യമന്ത്രിക്കു കൈമാറും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്