Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

എസിവി എംഡി പൊലീസ്‌ കസ്റ്റഡിയിലെന്നു സൂചന


Wednesday Jun 08 2011 12:26 IST

വൈദ്യുതി ബോര്‍ഡിലെ ഉന്നതന്റെ വീട്ടില്‍ പാതിരാത്രി കൈക്കൂലിയുമായി പോയ കേബിള്‍ ടിവി എംഡിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തായി അറിയുന്നു. തിരുവനന്തപുരത്ത്‌ ഇന്നലെയാണു സംഭവം. ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ എംഡി ശങ്കരനാരായണനെയാണ്‌ പൂജപ്പുര പൊലീസ്‌ പിടികൂടിയത്‌.


ഊര്‍ജ്ജ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്‌. സുബ്ബയ്യ ഐഎഎസിന്‌ ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ സുബ്ബയ്യതന്നെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നത്രേ. പൂജപ്പുര പൊലീസ്‌ സ്റ്റേഷനിലെത്തിച്ച ശങ്കരനാരായണന്റെ മൊഴിയെടുത്തു. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ സുബ്ബയ്യയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

സംസ്ഥാനത്തെ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഉള്‍പ്പെടെ വൈദ്യുതി പോസ്‌റ്റുകള്‍ വഴി കേബിള്‍ വലിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട്‌ എസിവിയും വൈദ്യുതി ബോര്‍ഡുമായി ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട്‌. അതു പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയുമാണ്‌. എസിവിക്ക്‌ കുഴപ്പമില്ലാത്ത തരത്തില്‍ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കണം എന്ന്‌ അഭ്യര്‍ത്ഥിക്കാനാണ്‌ രാത്രി പതിനൊന്നോടെ ശങ്കര നാരായണന്‍ സുബ്ബയ്യയുടെ വീട്ടിലെത്തിയത്‌. അങ്ങനെയൊരു പരിഹാരമുണ്ടായാല്‍ പ്രത്യുപകാരമായി ലക്ഷം രൂപ തരാമെന്നു വാഗ്‌ദാനം ചെയ്യുകയായിരുന്നു. ഉടന്‍തന്നെ സുബ്ബയ്യ പൊലീസില്‍ വിവരം അറിയിച്ചു. . കണിശക്കാരനായ ഐഎഎസ്‌ ഓഫിസറായി അറിയപ്പെടുന്നയാളാണ്‌ സുബ്ബയ്യ. ഐഎസ്‌ ഉദ്യോഗസ്ഥനു പരസ്യമായി കൈക്കൂലി നല്‍കാന്‍ ശ്രമിച്ച്‌ മാധ്യമ സ്ഥാപന മേധാവി കുരുങ്ങുന്നത്‌ സംസ്ഥാനത്ത്‌ ഇതാദ്യമാണ്‌. ഉത്തരേന്ത്യന്‍ കമ്പനിയായ രഹേജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്‌ എസിവി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്