Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

മകളുടെ പി.ജി. സീറ്റ്‌ അടൂര്‍ പ്രകാശ്‌ ഉപേക്ഷിച്ചു


Wednesday Jun 08 2011 11:07 IST

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജില്‍ തന്റെ മകള്‍ ഡോ. യമുനയ്‌ക്കു ലഭിച്ച പ്രവേശനം വേണ്ടെന്നുവയ്‌ക്കാന്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ തീരുമാനിച്ചു. മകള്‍ക്ക്‌ നിയമാനുസൃതമായാണു സീറ്റ്‌ ലഭിച്ചതെങ്കിലും വിവാദമുണ്ടായ സാഹചര്യത്തിലാണ്‌ പിന്‍മാറുന്നതെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ പേമെന്റ്‌ സീറ്റില്‍ സര്‍ക്കാരും മാനേജ്‌മെന്റും നിശ്‌ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രവേശനം. ഒരു പൊതുപ്രവര്‍ത്തകന്‍ സംശയങ്ങള്‍ക്കുപോലും അതീതനായിരിക്കണമെന്ന ധാര്‍മികബോധത്താലാണ്‌ അഡ്‌മിഷന്‍ വേണ്ടെന്നുവയ്‌ക്കുന്നത്‌.

ഇതിലൂടെ മകള്‍ക്ക്‌ ഒരു വര്‍ഷം നഷ്‌ടപ്പെടുമെന്നറിയാം. എന്നാല്‍ തന്റേതല്ലാത്ത കാരണത്താല്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കപ്പെടരുത്‌ എന്നാണു തന്റെ ആഗ്രഹം. മന്ത്രിയോ എം.എല്‍.എയോ ആകുന്നതിനു മുമ്പുതന്നെ മകളുടെ അഡ്‌മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു.

തന്നെ തേജോവധം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ ശരിയാണോയെന്നു മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്ന്‌ അടൂര്‍ പ്രകാശ്‌ ആവശ്യപ്പെട്ടു. സീറ്റ്‌ വേണ്ടെന്നുവച്ച സാഹചര്യത്തില്‍ മാനേജ്‌മെന്റിനു നഷ്‌ടപരിഹാരം നല്‍കണമെന്ന വ്യവസ്‌ഥ സംബന്ധിച്ച്‌ അറിയില്ല. ഇക്കാര്യം അവരുമായി സംസാരിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മാര്‍ച്ച്‌ 14നാണ്‌ അപേക്ഷ നല്‍കിയത്‌. 31നു പരീക്ഷയും മുഖാമുഖവും നടന്നു. മേയ്‌ നാലിനാണ്‌ മകള്‍ക്ക്‌ പ്രവേശനം ലഭിച്ചത്‌. ആരോഗ്യമന്ത്രിയായോ എം.എല്‍.എയായോ പ്രവേശന കാര്യത്തില്‍ ഇടപെടേണ്ട അവസരമോ ആവശ്യമോ ഉണ്ടായിട്ടില്ല. മെറിറ്റ്‌ സീറ്റിലാണോ പ്രവേശനം നല്‍കിയതെന്ന കാര്യം വ്യക്‌തമാക്കേണ്ടത്‌ മാനേജ്‌മെന്റാണെന്നു മന്ത്രി പറഞ്ഞു.

പേമെന്റ്‌ സീറ്റെന്നാണ്‌ അവര്‍ അറിയിച്ചത്‌. ഒറ്റത്തവണയായി 80 ലക്ഷം രൂപ അടച്ചുവെന്നും 10 ശതമാനം കിഴിവു വാങ്ങിയെന്നുമുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണ്‌.

പി.ജി. പ്രവേശനത്തില്‍ പരിയാരം മാനേജ്‌മെന്റ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. പരിയാരം മെഡിക്കല്‍ കോളജില്‍ പേമെന്റ്‌ സീറ്റിലാണ്‌ മകള്‍ക്ക്‌ പി.ജി. പ്രവേശനം ലഭിച്ചത്‌. ഇതിനായി മാനേജ്‌മെന്റില്‍ ആദ്യവര്‍ഷത്തെ ഗഡുവായി 28 ലക്ഷം രൂപയും ഹോസ്‌റ്റല്‍ ഫീസായി 1,42,000 രൂപയുമാണ്‌ താന്‍ നല്‍കിയിട്ടുള്ളതെന്നും ഇതിനു രസീത്‌ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്