Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

രാജ്ഘട്ടിലെ നൃത്തം: സുഷമ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്


Wednesday Jun 08 2011 10:30 IST

ന്യൂഡല്‍ഹി: ഗാന്ധി സമാധി സ്ഥിതി ചെയ്യുന്ന രാജ്ഘട്ടില്‍ സത്യാഗ്രഹത്തിനിടെ നൃത്തം ചെയ്ത മുതിര്‍ന്ന ബി.ജെ.പി. നേതാവ് സുഷമ സ്വരാജ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പദവി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആവശ്യം ബി.ജെ.പി. തള്ളി.

രാജി ആവശ്യം തള്ളിയ ബി.ജെ.പി. വക്താവ് രാജീവ് പ്രതാപ് റൂഡി, സുഷമയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് പാര്‍ട്ടി നേതൃത്വവും എം.പി.മാരുമാണെന്നും അല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അല്ലെന്നും പറഞ്ഞു. അഴിമതിക്കെതിരായ സമരം നടത്തുമ്പോള്‍ ബി.ജെ.പി. നേതാക്കള്‍ ദേശഭക്തി ഗാനം പാടുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും സുഷമയെച്ചൊല്ലി പാര്‍ട്ടിക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.


ബാബ രാംദേവിന്റെ സമരസ്ഥലത്ത് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. രാജ്ഘട്ടില്‍ നടത്തിയ സത്യാഗ്രഹത്തിനിടെ സുഷമ നൃത്തം ചെയ്തതിന്റെ ദൃശ്യം ചാനലുകളില്‍ വന്നിരുന്നു. ഇതാണ് വിവാദമായത്.പാര്‍ട്ടി പ്രവര്‍ത്തകരുടെ മനക്കരുത്ത് കൂട്ടുന്നതിനായി ദേശഭക്തിഗാനത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു താനെന്നാണ് സുഷമ പറഞ്ഞത്. പാര്‍ട്ടി പാരമ്പര്യത്തിനനുസൃതമായായിരുന്നു നൃത്തമെന്നും അവര്‍ പറഞ്ഞു.

ഗാന്ധി സമാധിയില്‍ നൃത്തം ചെയ്ത സുഷമ മഹാത്മാ ഗാന്ധിയെ അടക്കം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും അപമാനിച്ചെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ബി.കെ. ഹരിപ്രസാദ് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് സുഷമ മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്