Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

അണ്ണാ ഹസാരെയുടെ സത്യാഗ്രഹം: പോലീസ്‌ അനുമതി നിഷേധിച്ചു‍‍‍


Tuesday Jun 07 2011 14:01 IST

ന്യൂഡല്‍ഹി: ബാബ ഗുരുവിനു നേരെയുണ്ടായ പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയും സംഘവും നാളെ നടത്താനിരുന്ന നിരാഹാര സമരത്തിന്‌ ഡല്‍ഹി പോലീസ്‌ അനുമതി നിഷേധിച്ചു. എന്നാല്‍ മുന്‍ നിശ്‌ചയിച്ചതുപോലെ ജന്ദര്‍ മന്ദറില്‍ നാളെ സമരം നടത്തുമെന്ന്‌ ഹസാരെയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പോലീസ്‌ തടഞ്ഞാല്‍ അറസ്‌റ്റു വരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട്‌ ഏഴുമണിവരെ സമാധാനപരമായി സമരം നടത്താനാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ ഹസാരെയുടെ അനുയായി പറഞ്ഞു. സമരത്തിനിടെ സര്‍വ്വമത പ്രാര്‍ഥനയും ലോക്‌പാല്‍ ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്‌.

അതേസമയം അണ്ണാ ഹസാരെ നാളെ ജന്ദര്‍ മന്ദറില്‍ നടത്തുന്ന സമരം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന്‌ ലോക്‌പാല്‍ ബില്‍ രൂപീകരണ സമിതിയിലെ പൊതുസമൂഹത്തില്‍ നിന്നുള്ള പ്രതിനിധി അരവിന്ദ്‌ കെജിര്‍വാള്‍ പറഞ്ഞു. ഞായറാഴ്‌ച പുലര്‍ച്ചെ ബാബ രാംദേവിനു നേരെയുണ്ടായ നടപടിയെ തുടര്‍ന്ന്‌ ജന്ദര്‍ മന്ദറിലും പ്രദേശങ്ങളിലും പോലീസ്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്