Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പ്രവാസികളുടെ 60 കോടി വെട്ടിച്ചു മലയാളി അറ്റന്‍ഡര്‍ കടന്നു


Tuesday Jun 07 2011 11:16 IST

ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ ചിട്ടി നടത്തിയ മലയാളി 60 കോടി രൂപയുമായി മുങ്ങി. കബളിപ്പിക്കപ്പെട്ട ഇരുന്നൂറിലേറെപ്പേരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്‌. തട്ടിപ്പുകാരനെത്തേടി കേരളത്തിലെത്തിയവര്‍ക്കു മുന്നില്‍വച്ച്‌ കൈത്തണ്ട മുറിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കി അയാള്‍ രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ സ്വദേശി രാജു എന്നയാളാണ് ദോഹയിലെ മലയാളികളെ കബളിപ്പിച്ചത്‌ നാട്ടിലെത്തിയത്രെ. കേരളത്തിലെ പല ഭാഗത്തുനിന്നും ദോഹയിലെത്തിയ ഇരുന്നൂറോളം ഇടപാടുകാരില്‍ നിന്നായി സമാഹരിച്ച പണവുമായാണ്‌ കഴിഞ്ഞ മാസം ഇയാള്‍ അപ്രത്യക്ഷനായത്‌.

നാട്ടില്‍ പോയതാണെന്നും സാധാരണ പോലെ തിരിച്ചുവരുമെന്നും കരുതിയ നിക്ഷേപകരില്‍ പലരും ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയപ്പോള്‍ കിട്ടിയില്ല. ഇതോടെയാണു സംശയമുണ്ടായത്‌. ഇവര്‍ നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ ചെങ്ങന്നൂരിലെ ഇയാളുടെ വീടു കണ്ടുപിടിച്ച്‌ എത്തിയെങ്കിലും ആദ്യം രാജു സ്ഥലത്തുണ്ടായിരുന്നില്ല. എവിടെപ്പോയെന്ന്‌ അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. പിന്നാലെ നിക്ഷേപകരില്‍ ചിലര്‍ നേരിട്ടുതന്നെ നാട്ടിലെത്തി. ഇവരും ഇയാളെ അന്വേഷിച്ചു വീട്ടിലെത്തിയതോടെ, കാര്യങ്ങള്‍ കുഴപ്പമാകുമെന്ന്‌ മനസിലാക്കി രാജു രംഗത്തെത്തി. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കത്തിയെടുത്ത്‌ കൈത്തണ്ട മുറിക്കുകയും തന്റെ മരണത്തിനു നിങ്ങളൊക്കെയാണ്‌ ഉത്തരവാദികളെന്നു പറഞ്ഞു ബഹളമുണ്ടാക്കുകയും ചെയ്‌തു. ഭയന്നുപോയ ആളുകള്‍ അവിടെ നിന്ന്‌ അപ്പോള്‍തന്നെ മടങ്ങി. കൈമുറിഞ്ഞതിനു ചികില്‍സ തേടിയ രാജുവിനെ ഇപ്പോള്‍ ദിവസങ്ങളായി കാണാനില്ല. ഏതുവിധവും ഇയാളെ കണ്ടെത്തി പണം വാങ്ങാനുള്ള ശ്രമത്തിലാണ്‌ നിക്ഷേപകരും ബന്ധുക്കളും. ദോഹ പൊലീസില്‍ രാജുവിനെതിരേ പരാതിയും കൊടുത്തിട്ടുണ്ട്‌.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ രാജുവിനെ കുടുക്കാന്‍ നിക്ഷേപകരില്‍ ചിലര്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. ഇയാള്‍ക്കു വേണ്ടി ബദല്‍ നീക്കം നടത്താന്‍ മറ്റു ചില രാഷ്ട്രീയക്കാര്‍ രംഗത്തെത്തിയതാണു കാരണം എന്ന് പറയപ്പെടുന്നു. ദോഹയിലെ സ്വകാര്യ സ്ഥാപനത്തില്‍ അറ്റന്‍ഡറായ ഇയാള്‍ മുമ്പു ചെറിയ ചിട്ടികള്‍ നടത്തി ആളുകളുടെ വിശ്വാസം നേടിയിരുന്നു. അതോടെ കൂടുതല്‍ വലിയ തുകകള്‍ നിക്ഷേപിക്കാന്‍ ആളുകള്‍ തയ്യാറായി. പലരും ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും ചെയ്‌തു

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്