Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

മുല്ലപ്പെരിയാര്‍ പരിശോധന അവസാനഘട്ടത്തിലേക്ക്


2011-06-01 00:00:00

മുല്ലപ്പെരിയാര്‍: അണക്കെട്ടില്‍ ജലത്തിനടിയിലെ പരിശോധന അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. 100 മീറ്റര്‍ അകലമുള്ള ബ്ലോക്കുകളായി അണക്കെട്ടിനെ തിരിച്ച് പരിശോധന പൂര്‍ത്തിയായതോടെ 50 മീറ്റര്‍ ബ്ലോക്കുകളാക്കി തിരിച്ചാണ് ഇപ്പോഴത്തെ പരിശോധന. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിവരം.

ഇപ്പോഴത്തെ പരിശോധനകള്‍ക്ക് ശേഷം അണക്കെട്ടിന്‍റെ മുന്‍ഭാഗത്ത് നിന്ന് താഴേക്ക് തുരന്ന് നിര്‍മിക്കാനുപയോഗിച്ച സുര്‍ക്കി ഉള്‍പ്പെടെ സാധനങ്ങളുടെ സാമ്പിള്‍ ശേഖരിക്കുകയാണ് അടുത്ത ഘട്ടം.

ഇതുസംബന്ധിച്ച വിലയിരുത്തലുകള്‍ക്കും ഇരു സംസ്ഥാനത്തെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്കും പരിശോധനയുടെ ചുമതലയുള്ള ദല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ മെറ്റീരിയല്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ ഡയറക്ടര്‍ മുരാരി രത്‌നം ബുധനാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.പരിശോധന തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഡയറക്ടര്‍ എത്തുന്നത്. ഡയറക്ടര്‍ക്കൊപ്പം കേരളത്തിന്‍റെ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍നായര്‍, അംഗമായ എന്‍. ശശിധരന്‍, ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും അണക്കെട്ട് സന്ദര്‍ശിക്കും. ഇപ്പോള്‍ തുടരുന്ന പരിശോധനകള്‍ കേരളത്തിന് വേണ്ടി എന്‍. ശശിധരനും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേലും തമിഴ്‌നാടിന് വേണ്ടി കാവേരി സെല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശെല്‍വവുമാണ് നിരീക്ഷിക്കുന്നത്.

അണക്കെട്ടിന്‍റെ മുന്‍ഭാഗത്ത് കാണപ്പെടുന്ന ദ്വാരങ്ങളും വിള്ളലുകളും എത്ര ദൂരത്തില്‍ ഉള്ളിലേക്ക് ഉണ്ടെന്ന് കൂടുതല്‍ പഠനം നടത്തിയേ വ്യക്തമാകൂ. വീഡിയോ കാമറകള്‍ വഴി പകര്‍ത്തുന്ന ദൃശ്യങ്ങളില്‍ ദ്വാരങ്ങളും വിള്ളലുകളും ജലത്തിലേക്ക് തള്ളിനില്‍ക്കുന്ന അണക്കെട്ടിന്‍റെ ഭാഗങ്ങളും പകര്‍ത്തുന്നുണ്ടെങ്കിലും ഇവ എത്ര ആഴത്തിലുള്ളതാണെന്ന് വ്യക്തമല്ല.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്