Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ബാബ രാം ദേവ്: മനുഷ്യാവകാശ കമ്മിഷനും വിശദീകരണം തേടി


Tuesday Jun 07 2011 10:32 IST

ന്യൂഡല്‍ഹി: ബാബാ രാംദേവിനും അനുയായികള്‍ക്കുമെതിരേ അര്‍ധരാത്രിയില്‍ സ്വീകരിച്ച പോലീസ്‌ നടപടിയില്‍ സുപ്രീം കോടതിക്ക് പുറമേ ദേശീയ മനുഷ്യാവകാശ കമ്മിഷനും കേന്ദ്ര സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ടു.

നിരാഹാര സത്യഗ്രഹം നടത്തിയ രാംദേവിനെയും സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന അനുയായികളെയും അര്‍ധരാത്രിയില്‍ ബലമായി ഒഴിപ്പിക്കാന്‍ എന്തു സാഹചര്യമാണ്‌ ഉണ്ടായിരുന്നതെന്നു രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിശദീകരിക്കാനാണ്‌ സുപ്രീം കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും നിര്‍ദേശം.

രാംലീലാ മൈതാനത്തെ ജനക്കൂട്ടത്തിനുനേരേ അര്‍ധരാത്രിയില്‍ പോലീസ്‌ നടത്തിയ ബലപ്രയോഗവും അതിക്രമങ്ങളും വിശദീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്വമേധയാ പരിഗണിച്ചാണ്‌ ജസ്‌റ്റിസുമാരായ ബി.എസ്‌. ചൗഹാന്‍, സ്വതന്ത്ര കുമാര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി അവധിക്കാല ബെഞ്ച്‌ നടപടിയെടുത്തത്‌. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി ചീഫ്‌ സെക്രട്ടറി, ഡല്‍ഹി പോലീസ്‌ കമ്മിഷണര്‍ എന്നിവര്‍ക്കാണു നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.

ക്രൂരമായ പോലീസ്‌ നടപടിയെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകളും പരാതികളും വേദനിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. പന്തലില്‍ ഉറങ്ങിക്കിടന്ന ജനങ്ങള്‍ക്കുനേരേ കണ്ണീര്‍വാതകം പ്രയോഗിച്ചതിന്റെയും ലാത്തിച്ചാര്‍ജ്‌ ചെയ്‌തതിന്റെയും സാഹചര്യം വിശദീകരിക്കണം. സ്‌ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധിപ്പേര്‍ക്കു പരുക്കു പറ്റിയെന്നും നിരവധിയാളുകളെ കാണാനില്ലെന്നും പരാതിയുണ്ട്‌. ഇതു മനുഷ്യാവകാശങ്ങളെ സംബന്ധിച്ച വിഷയമാണ്‌. അര്‍ധരാത്രിയില്‍ നടപടിയെടുത്തത്‌ എന്തിന്‌, എത്രപേര്‍ക്കു പരുക്കേറ്റു, നഷ്‌ടപരിഹാരം നല്‍കാന്‍ പദ്ധതിയുണ്ടോ, കാണാതായവരെത്ര, അവരെ കണ്ടെത്താന്‍ എന്തു നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങളിലാണ്‌ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്