Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

എട്ട് മെഡിക്കല്‍ കോളജുകളിലെ പി.ജി പ്രവേശനം ഹൈക്കോടതി തടഞ്ഞു


Monday Jun 06 2011 21:26 IST

കൊച്ചി: ക്രിസ്ത്യന്‍ മാനേജ്മെന്‍്റ് ഫെഡറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ നാല്‌ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ എട്ട് മെഡിക്കല്‍ കോളജുകളിലെ പി.ജി പ്രവേശനം ഹൈക്കോടതി തടഞ്ഞു. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 50% സീറ്റുകളില്‍‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവേശനം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മെയ് 31 നു മുന്‍പ് മാനേജുമെന്റുകള്‍ സ്വന്തം നിലയില്‍ ഈ സീറ്റുകളില്‍ പ്രവേശനം നല്‍കിയത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം. ഹര്‍ജിയില്‍ അന്തിമ വിധി വരുന്നതുവരെ ഈ സീറ്റുകളിലേക്ക് പ്രവേശനം പാടില്ലെന്ന് കോടതി വ്യക്തമാക്കി.

അതിനിടെ, സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. അവസാന തീയതി കഴിഞ്ഞിട്ടും പ്രവേശന പരീക്ഷ നടത്താന്‍ കോളജുകള്‍ തയ്യാറാകാത്ത സാഹചര്യത്തലാണിത്‌. മെയ്‌ 31 നായിരുന്നു മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തേണ്ടിയിരുന്നത്‌.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍, തൃശൂര്‍ അമല,ജൂബിലി, പുഷ്‌പഗിരി എന്നീ കോളജുകളിലെയും പരിയാരം, ശ്രീഗോകുലം തുടങ്ങിയ കോളജുകളിലെയും 50% സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനമാണ്‌ തടഞ്ഞത്‌. വിദ്യാര്‍ഥിനിയായ ഡോ.പൗര്‍ണ്ണമി നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്