Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

നൂറുദിന കര്‍മ പരിപാടി മല എലിയെ പ്രസവിച്ച പോലെ: വി.എസ്‌. അച്യുതാനന്ദന്‍


Saturday Jun 04 2011 09:23 IST

തിരുവനന്തപുരം: മല എലിയെ പ്രസവിച്ച പോലെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി യെന്നു വി.എസ്‌.അച്യുതാനന്ദന്‍. പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി.എസ്‌. 24ന്‌ ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്താനിരിക്കെ മുഖ്യമന്ത്രി കെട്ടിഘോഷിച്ചു നയപ്രഖ്യാപനം നടത്തിയിരിക്കുന്നതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും വി.എസ്‌ പറഞ്ഞു.


അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിട്ടവരുമായ മന്ത്രിമാരെ ഇടത്തും വലത്തും ഇരുത്തിയാണ്‌ 'അഴിമതിരഹിത സുതാര്യഭരണം' എന്ന വീരസ്യം ഉമ്മന്‍ചാണ്ടി പറയുന്നത്‌. ആത്മാര്‍ഥതയുണ്ടെങ്കില്‍ കളങ്കിതരെ മന്ത്രിസഭയില്‍നിന്ന്‌ ഒഴിവാക്കുകയാണു ചെയ്യേണ്ടിയിരുന്നത്‌. പെണ്‍വാണിഭക്കാര്‍ക്കു വേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ വ്യക്‌തിയെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലാക്കുകയാണു സര്‍ക്കാര്‍ ആദ്യം ചെയ്‌തത്‌.

മന്ത്രിമാരും പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്‌ഥരും സ്വത്തു വെളിപ്പെടുത്തുന്നതില്‍ പുതുമയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുതന്നെ സ്വത്തു വെളിപ്പെടുത്തിയ ശേഷമാണ്‌. പേഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളെയെടുക്കാന്‍ കോഴ വാങ്ങുന്നതായി പത്രവാര്‍ത്തയുണ്ട്‌. അങ്ങനെയെടുക്കുന്ന പേഴ്‌സണല്‍ സ്‌റ്റാഫ്‌ സ്വത്തു വെളിപ്പെടുത്തുന്നുവെങ്കില്‍ അതു നല്ല കാര്യം. മറ്റു സംസ്‌ഥാനങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച കേന്ദ്രനയം ഇവിടെ കൊണ്ടുവരുമെന്ന പ്രഖ്യാപനം വികസനത്തെക്കുറിച്ചുള്ള വികലമായ കാഴ്‌ചപ്പാടു വെളിപ്പെടുത്തുന്നതാണ്‌.

മൂര്‍ത്തമായ ഒരു പദ്ധതി നിര്‍ദേശവും അതിലില്ല. ജനപക്ഷ വികസനത്തിനും ക്ഷേമപ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കിയുള്ള നടപ്പു ബജറ്റിലെ നിര്‍ദേശങ്ങളേക്കുറിച്ചു മൗനംപാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മെറിറ്റില്‍ നല്‍കേണ്ട 65 മെഡിക്കല്‍ പി.ജി. സീറ്റ്‌ കോടിക്കണക്കിനു രൂപ ക്യാപിറ്റേഷന്‍ ഫീസ്‌ വാങ്ങി വില്‍ക്കാന്‍ കളമൊരുക്കുകയാണ്‌ ഈ സര്‍ക്കാര്‍ ചെയ്‌തത്‌. ആരോഗ്യമന്ത്രിയുടെ മകള്‍ക്കും അതില്‍ ഒരു സീറ്റ്‌ തരപ്പെട്ടെന്നാണു വാര്‍ത്ത. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ തച്ചുതകര്‍ത്ത്‌ അരാജകത്വം വീണ്ടും കൊണ്ടുവരാനാണു ശ്രമം എന്നും വി.എസ്‌. ആരോപിച്ചു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്