Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

വൈദ്യുതി ജീവനക്കാരുടെ അധികബാധ്യത ജനങ്ങളുടെമേല്‍ വേണ്ടെന്നു കമ്മിഷന്‍


Saturday Jun 04 2011 07:33 IST

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ്‌ ജീവനക്കാരുടെ വേതന വ്യവസ്‌ഥയ്‌ക്കായി വേണ്ടിവരുന്ന അധിക സാമ്പത്തിക ബാധ്യത ഉപയോക്‌താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. ഉല്‍പ്പാദനക്ഷമതയോ വരുമാനമോ വര്‍ധിപ്പിച്ച്‌ ഇതിനുള്ള പണം കണ്ടെത്തണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ബോര്‍ഡിന്റെ ചെലവു കര്‍ശനമായി നിയന്ത്രിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കമ്മിഷന്‍ അംഗീകരിച്ചു നല്‍കിയതിനേക്കാള്‍ 37 ശതമാനത്തിന്റെ വര്‍ധനയാണ്‌ ജീവനക്കാരുടെ ശമ്പളം, ഡി.എ, മറ്റാനുകൂല്യങ്ങള്‍ എന്നീ വിഭാഗത്തില്‍ ബോര്‍ഡ്‌ ഇത്തവണ വരുത്തിയിട്ടുള്ളതെന്നും കമ്മിഷന്‍ കണ്ടെത്തി. 1910.62 കോടി രൂപയാണ്‌ ജീവനക്കാരുടെ ചെലവായി ബോര്‍ഡ്‌ കമ്മിഷനു നല്‍കിയത്‌. കമ്മിഷന്‍ ഇത്‌ പെന്‍ഷന്‍ ഉള്‍പ്പെടെ 1541.30 കോടി രൂപയാക്കി വകയിരുത്തി.

ചെലവു ചുരുക്കുന്നവര്‍ക്ക്‌ ഇന്‍സെന്റീവ്‌ നല്‍കണം. പെന്‍ഷന്‍ ഫണ്ട്‌ രൂപീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനെക്കൊണ്ട്‌ അംഗീകരിപ്പിക്കാന്‍ ബോര്‍ഡ്‌ ഒരു നടപടിയും എടുക്കില്ല. പെന്‍ഷന്‍ നല്‍കാനുള്ള സാമ്പത്തിക ബാധ്യത ബോര്‍ഡ്‌ കണ്ടെത്താത്തതിനാല്‍ ജീവനക്കാരുടെ ശമ്പളച്ചെലവും പെന്‍ഷനും ഒന്നായേ കാണാനാകൂ.

ഇതില്‍ കൂടുതല്‍ തുക ജീവനക്കാര്‍ക്കു നല്‍കണമെങ്കില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ ബോര്‍ഡ്‌ കണ്ടെത്തണം. ജീവനക്കാര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കിയും വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും കൂടുതല്‍ ഉല്‍പ്പാദന ക്ഷമത ബോര്‍ഡ്‌ കൈവരിക്കണം. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശഭരണ സ്‌ഥാപനങ്ങള്‍, സഹകരണ സ്‌ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍സ്‌ഥാപനങ്ങള്‍ എന്നിവ കോടിക്കണക്കിനു രൂപയുടെ കുടിശിക വരുത്തിയെന്നും കമ്മിഷന്‍ ചൂണ്ടി കാണിച്ചു.

ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനോ അവരുടെ വേതനച്ചെലവു നിയന്ത്രിക്കാനോ ബോര്‍ഡ്‌ ഒരു നടപടിയും എടുത്തില്ലെന്നാണ്‌ കമ്മിഷന്റെ കുറ്റപ്പെടുത്തല്‍. 2005-നു ശേഷം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായി. 2005-ല്‍ 11 ചീഫ്‌ എന്‍ജിനീയര്‍മാരുണ്ടായിരുന്നിടത്ത്‌ 2010 ല്‍ 15 പേരായി. ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ തുടങ്ങിയ തസ്‌തികകളിലും എണ്ണം വര്‍ധിച്ചു. എണ്ണം നിയന്ത്രിക്കുകയും ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമത കൈവരിക്കുകയും ചെയ്‌ത് ജീവനക്കാരുടെ വര്‍ധിച്ച ചെലവിനു ന്യായീകരണം കണ്ടെത്തണം. ശമ്പള പരിഷ്‌കാരം മൂലമുണ്ടാകുന്ന അധികബാധ്യത കാര്യക്ഷമതകൊണ്ടു നികത്തണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്