Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

`രതിനിര്‍വേദം` റിലീസിംഗ്‌ നീട്ടി


2011-06-01 00:00:00

മലയാളത്തിന്‍റെ മുന്‍കാല ക്ലാസിക്‌ ചിത്രമായ രതിനിര്‍വേദം' പുതിയ പതിപ്പിന്‍റെ റിലീസിങ്‌ ഒരാഴ്‌ചയ്‌ത്തേയ്‌ക്ക്‌ നീട്ടിവച്ചു. നേരത്തെ ജൂണ്‍ 3 ന്‌ ചിത്രം റിലീസ്‌ ചെയ്യുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരാഴ്‌ചകൂടി നീട്ടി ജൂണ്‍ 10 നാവും റീലീസ്‌ ചെയ്യുക. ഇപ്പോള്‍ റിലീസ്‌ ചെയ്‌ത ചിത്രങ്ങള്‍ എ ക്ലാസ്‌ തീയറ്റുകളില്‍ ഓടിക്കൊണ്ടിരിക്കുന്നതിനാല്‍ തീയറ്റര്‍ ലഭിക്കാതെ വരുന്നതും മഴ പ്രശ്‌നങ്ങള്‍ മൂലവുമാണ്‌ റിലീസ്‌ നീട്ടിവയ്‌ക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.


മലയാള സിനിമയിലെ പ്രതിഭാധനന്മാരായ ഭരതന്‍ - പത്‌മരാജന്‍ കൂട്ടുകെട്ടില്‍ ജയഭാരതിയും കൃഷ്‌ണചന്ദ്രനും പ്രധാനതാരങ്ങളായി അഭിനയിച്ച്‌ എഴുപതുകളില്‍ പുറത്തിറങ്ങിയ 'രതിനിര്‍വേദ'ത്തിന്‍റെ റീമേക്കായി വരുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ്‌ സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്‌.

പുതിയ ചിത്രത്തില്‍ ശ്വേതാമേനോനും ശ്രീജിത്തുമാണ്‌ പ്രാധാന കഥാപാത്രങ്ങളായ രതിചേച്ചിയേയും പപ്പുവിനെയും അവതരിപ്പിക്കുന്നത്‌. രേവതി കലാമന്ദിറാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ടി.കെ. രാജീവ്‌ കുമാര്‍ ആണ് പുതിയ `രതിനിര്‍വേദ'ത്തിന്‍റെ സംവിധായകന്‍.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
കത്രീന കൈഫ്‌ സെക്‌സി താരം
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌
ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌
വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും