Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

കുഞ്ഞിനെ കൊന്ന്‌ മരപ്പൊത്തില്‍ തള്ളിയത്‌ പീഡിപ്പിച്ച ശേഷം


2011-06-03 00:03:22

കുമളി: ഇടുക്കി ആനവിലാസത്തിനു സമീപം മേപ്പാറ പത്തരയേക്കര്‍ എസ്‌റ്റേറ്റില്‍ നാലരവയസുകാരിയെ കൊലപ്പെടുത്തിയതു ക്രൂരപീഡനത്തിനു ശേഷമെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. എസ്‌റ്റേറ്റ്‌ തൊഴിലാളികളായ ശശികുമാര്‍-മാലതി ദമ്പതികളുടെ ഏകമകള്‍ ശ്രീജയുടെ മൃതദേഹം ബുധനാഴ്‌ച ഉച്ചയോടെയാണു മരച്ചുവട്ടില്‍ പൊത്തില്‍ കാണപ്പെട്ടത്‌.

കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കാരത്തിനായി തമിഴ്‌നാട്ടിലെ മുത്തലാപുരം ഗ്രാമത്തിലേക്കു കൊണ്ടുപോയി. കുട്ടിയെ മറ്റെവിടെയെങ്കിലും വച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിക്കുകയായിരുന്നെന്നു പോലീസ്‌ കരുതുന്നു.

കുട്ടിയുടെ വീടിനു സമീപം പന്ത്രണ്ടോളം താമസക്കാരുണ്ട്‌. പോലീസ്‌ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. സംഭവദിവസം ജോലിക്കു പോകാതിരുന്ന തൊഴിലാളികളെയും ചോദ്യംചെയ്‌തു. കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സിംഗരാജനെയും രണ്ടു സുഹൃത്തുക്കളെയും ബുധനാഴ്‌ച ചോദ്യംചെയ്‌തു വിട്ടയച്ചിരുന്നു. ശ്രീജയുടെ വീടിനുള്ളില്‍ അലക്ഷ്യമായി കിടന്ന വീട്ടുപകരണങ്ങളില്‍നിന്നു വിരലടയാളങ്ങളും ശേഖരിച്ചു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്