Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഇനി മന്ത്രിമാരുടെയും ഉന്നതരുടെയും സ്വത്തുവിവരം വെബ്‌സൈറ്റില്‍


2011-06-02 23:17:55

തിരുവനന്തപുരം: യു.ഡി.എഫ്‌. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി മന്ത്രിമാരും കുടുംബാംഗങ്ങളും സ്വത്തുവിവരം പ്രഖ്യാപിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഖിലേന്ത്യാ സര്‍വീസ്‌ ഓഫീസര്‍മാര്‍, വകുപ്പു മേധാവികള്‍, സീനിയര്‍ ഓഫീസര്‍മാര്‍, മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫും കുടുംബാംഗങ്ങളും, അഡ്വക്കേറ്റ്‌ ജനറല്‍, സര്‍ക്കാര്‍ ലോ ഓഫീസര്‍മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും സ്വത്തുവിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സര്‍ക്കാര്‍ ഉത്തരവുകള്‍ അതേ ദിവസം വെബ്‌സൈറ്റില്‍. എല്ലാ സര്‍ക്കാര്‍ ടെന്‍ഡറുകളുടെയും പ്രൈസ്‌ ബിഡ്‌ റിസള്‍ട്ട്‌, ബിഡ്‌ തുറക്കുന്ന ദിവസം വെബ്‌സൈറ്റില്‍. എല്ലാ സര്‍ക്കാര്‍ കരാറുകളും ഒപ്പിട്ട ദിവസം വെബ്‌സൈറ്റില്‍.


സെക്രട്ടേറിയറ്റിലും വകുപ്പുകളിലും കെട്ടിക്കിടക്കുന്ന യഥാക്രമം 1.40 ലക്ഷം, മൂന്നു ലക്ഷം ഫയലുകളില്‍ നിയമതടസം ഇല്ലാത്തവ തീര്‍പ്പാക്കും. ജില്ലകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളും അതിവേഗം തീര്‍പ്പാക്കാന്‍ നടപടി.

അഴിമതിയെക്കുറിച്ച്‌ വിവരം നല്‍കുന്നവരുടെ രഹസ്യസ്വഭാവം സൂക്ഷിക്കും. ഇത്തരം വിവരങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനം. മുഖ്യമന്ത്രിയുടെ ഓഫീസ്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ ഓഫീസുകളിലും പൗരാവകാശരേഖ.

വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയില്‍ സര്‍ക്കാര്‍ ഫയലുകളുടെ പകര്‍പ്പു വച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ വകുപ്പുതല നടപടി, വിവരാവകാശ പ്രകാരമുളള അപേക്ഷയും ഫീസും ഓണ്‍ലൈനായി സ്വീകരിക്കും. സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിവരാവകാശ അപേക്ഷ ഫീസ്‌ പോസ്‌റ്റല്‍ ഓര്‍ഡറായോ, മണി ഓര്‍ഡറായോ സ്വീകരിക്കും


സ്‌മാര്‍ട്‌ സിറ്റി, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, തലസ്‌ഥാന നഗരവികസന പദ്ധതി എന്നിവ നടപ്പാക്കാന്‍ തീവ്ര നടപടി. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്കു കമ്പോളവില. നഷ്‌ടപരിഹാരമായി പണം വേണ്ടെങ്കില്‍ ട്രാന്‍സ്‌ഫറബിള്‍ ഡവലപ്‌മെന്റ്‌ റൈറ്റ്‌, ഉടമകള്‍ക്കു നഷ്‌ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ, വീടുനഷ്‌ടപ്പെടുന്നവര്‍ക്കു പ്രത്യേക പുനരധിവാസ പാക്കേജ്‌, അവിടെ നടപ്പാക്കുന്ന പദ്ധതികളുടെ ആദ്യത്തെ ഗുണഭോക്‌താവ്‌ ഭൂമി നഷ്‌ടപ്പെടുന്നവര്‍. പോലീസിലെ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി.മുഴുവന്‍ ഒഴിവുകളും പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്യും. റാങ്ക്‌ ലിസ്‌റ്റില്‍ കാലാവധി തീരുന്ന ദിവസം വരെയുളള ഒഴിവുകള്‍ കൂടി കണക്കിലെടുത്തായിരിക്കും ഒഴിവുകള്‍ പി.എസ്‌.സിയെ അറിയിക്കുക. ഉന്നത പ്രഫഷണല്‍ സ്വാശ്രയ കോളജുകള്‍ക്ക്‌ എന്‍.ഒ.സി. നല്‍കും. സര്‍വകലാശാല നിയമനങ്ങള്‍ പി.എസ്‌.സിക്ക്‌. മുഴുവന്‍ രജിസ്‌ട്രേഷന്‍ ഓഫീസുകളെയും ഓണ്‍ലൈനാക്കാന്‍ തുടക്കം കുറിച്ച്‌ 10 സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളില്‍ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്‌, ആധാര പകര്‍പ്പ്‌ എന്നിവയുടെ അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ സംവിധാനം.


സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരോ, 25,000 രൂപയ്‌ക്കു മേല്‍ വരുമാനം ഇല്ലാത്തവരോ ആയ ആദിവാസികളെ ബി.പി.എല്‍. പട്ടികയില്‍ ചേര്‍ക്കും. പച്ചക്കറി വിത്ത്‌ വീടുകളില്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡിനുളള മൂന്നുലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കി കാര്‍ഡ്‌ നല്‍കും. പിന്നീട്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ ആ ദിവസംതന്നെ കാര്‍ഡ്‌ കൊടുക്കും. അനാഥര്‍ക്കും ദാരിദ്ര്യരേഖയ്‌ക്കു താഴെയുളള കുടുംബങ്ങള്‍ക്കും ഒരു രൂപയ്‌ക്ക് 25 കിലോ അരി ഓണത്തിനു നല്‍കും.

കുട്ടനാട്ടില്‍ നെല്ലു സംഭരിച്ചവരുടെ കുടിശിക തീര്‍ക്കും. വേനല്‍മഴയിലുണ്ടായ നാശത്തിനു നഷ്‌ടപരിഹാരം നല്‍കും. ആവശ്യമായ കൊയ്‌ത്തു മെതിയന്ത്രം വാങ്ങും. ആദ്യ സമ്മേളനത്തില്‍തന്നെ ലോട്ടറി ഓര്‍ഡിനന്‍സ്‌ നിയമമാക്കും. അന്യ സംസ്‌ഥാന ലോട്ടറിയുടെ ചൂഷണം അവസാനിപ്പിക്കും. കേരളത്തെ നിക്ഷേപസൗഹൃദ സംസ്‌ഥാനമാക്കുന്ന വ്യവസായ, ഐടി നയങ്ങള്‍ക്കു രൂപം നല്‍കും. നിക്ഷേപം ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രിയുടെ കീഴില്‍ ഇന്‍വസ്‌റ്റ്മെന്റ്‌ പ്രമോഷന്‍ ആന്‍ഡ്‌ എംപ്ലോയ്‌മെന്റ്‌ ക്രിയേഷന്‍ ഏജന്‍സി രൂപീകരിക്കും. ഇന്ത്യയ്‌ക്കകത്തും പുറത്തും ഐടി, ടൂറിസം, എജ്യൂക്കേഷന്‍, ഹെല്‍ത്ത്‌ കെയര്‍ നിക്ഷേപകരുമായി മുഖ്യമന്ത്രി-മന്ത്രിതല സംഗമം നടത്തും. ഇതില്‍ വിദേശ മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കും. നോക്കുകൂലി നിര്‍ത്തലാക്കും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്