Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ആപ്പിള്‍ ഉടമകള്‍ തട്ടിയെടുത്തത്‌ 140 കോടി


0000-00-00 00:00:00

കൊച്ചി: കുറഞ്ഞ നിരക്കില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌ത് ആപ്പിള്‍ എ ഡേ ഉടമകള്‍ തട്ടിയെടുത്തത്‌ 149.43 കോടിയെന്നു പോലീസ്‌.

ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിയും വന്‍തോതിലുള്ള പരസ്യങ്ങളിലൂടെയുമാണ്‌ ഉപയോക്‌താക്കളെ പദ്ധതികളിലേക്ക്‌ ആകര്‍ഷിച്ചത്‌. തൈക്കാട്ടുശേരിയിലെ ന്യൂ കൊച്ചി പദ്ധതിയിലാണ്‌ ഏറെ ആളുകള്‍ വഞ്ചിതരായത്‌. 37 കോടി രൂപയുടെ തട്ടിപ്പാണ്‌ ഈ പദ്ധതിയില്‍ മാത്രം നടന്നത്‌.

ഒമ്പതു പദ്ധതികളിലായാണു നിര്‍മാണം പൂര്‍ത്തിയാക്കാതെ ഇടപാടുകാരില്‍ നിന്നും ഇത്രയും തുക കൈക്കലാക്കിയത്‌. സാമ്പത്തിക ദുര്‍വിനിയോഗവും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു പണം വകമാറ്റിയതുമാണു പദ്ധതികള്‍ തകിടം മറിച്ചതെന്നും പോലീസ്‌ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടുവര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണെന്നും 9 പദ്ധതികളുടെ പേരില്‍ പൊതുജനങ്ങളില്‍നിന്നു 149.43 കോടി സ്വരൂപിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്‌. സമാഹരിച്ച തുകയുടെ 25 ശതമാനം പോലും പദ്ധതിക്കായി ചെലവഴിച്ചിട്ടില്ല. ഫെഡറല്‍ ബാങ്ക്‌ തൃക്കാക്കര ശാഖയില്‍ നിന്നും ഭൂമിയും ഫ്‌ളാറ്റുകളും പണയംവച്ച്‌ 8.64 കോടി രൂപ പ്രതികള്‍ വായ്‌പയെടുത്തതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ്‌ ബോധിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയും മണല്‍ക്ഷാമവുമാണു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന പ്രതികളുടെ വാദം ശരിയല്ലെന്നും പോലീസ്‌ അറിയിച്ചു.

നിലവില്‍ ഇടപാടുകാരുടെ പരാതിയില്‍ 67 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. കാലടി നെയ്‌ബര്‍ ഹുഡ്‌, കാക്കനാട്ടെ ആപ്പിള്‍ ടൗണ്‍ വില്ലാസ്‌, എറണാകുളം സൗത്തിലെ ആപ്പിള്‍ മൈ ഹോം എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന പ്രതികളുടെ വാദം അവാസ്‌തവമാണെന്നു സ്‌ഥലപരിശോധനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്