Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

റഹ്‌മാന്‍റെ ഓസ്‌കാര്‍ വിലയ്‌ക്കു വാങ്ങിയത്: ഇസ്‌മായില്‍ ദര്‍ബാര്‍


2011-06-01 00:00:00

അംഗീകാരത്തിന്റെ കൊടുമുടിയായ ഓസ്‌കാറില്‍ ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച എ.ആര്‍. റഹ്‌മാന്‌ ലഭിച്ച അംഗീകാരങ്ങള്‍ വിലയ്‌ക്കുവാങ്ങിയതെന്ന്‌ സംഗീതജ്‌ഞനായ ഇസ്‌മായില്‍ ദര്‍ബാര്‍ ആരോപിച്ചു. ഇംഗ്ലീഷ്‌ സംവിധായകന്‍ ഡാനി ബൊയ്‌ലെ സംവിധാനം ചെയ്‌ത `സ്ലംഡോഗ്‌ മില്യനിയര്‍' എന്ന ചിത്രത്തിലൂടെ റഹ്‌മാന്‍ അക്കാദമി അവാര്‍ഡുകള്‍ നേടിയത്‌ അര്‍ഹിക്കുന്നതല്ലെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം.

ചിത്രത്തില്‍ റഹ്‌മാന്‍ ഒരുക്കിയ 'ജയ്‌ ഹോ' എന്ന ഗാനത്തില്‍ അവാര്‍ഡ്‌ ലഭിക്കാന്‍ മാത്രം എന്താണുള്ളതെന്നാണ്‌ ദര്‍ബാര്‍ ചോദിക്കുന്നത്‌. അതേസമയം റഹ്‌മാന്‍ മുന്‍പൊരുക്കിയ `റോജ'യിലെയോ 'മുംബൈ'യിലെയോ ഗാനങ്ങള്‍ക്കാണ്‌ അവാര്‍ഡ്‌ കിട്ടിയതെങ്കില്‍ അത്‌ സമ്മതിക്കാമായിരുന്നുവെന്നും ഇസ്‌മായില്‍ പറയുന്നു. നാഗ്‌പൂരില്‍ നടന്ന ഒരു പ്രസ്‌ മീറ്റിലാണ്‌ അദ്ദേഹം റഹ്‌മാനെതിരെ ആരോപണവുമായി എത്തിയത്‌. ഇത്‌ താന്‍ പബ്ലിസിറ്റി ഉദ്ദേശിച്ച്‌ പറയുന്നതല്ലെന്നും അതിനാണെങ്കില്‍ വേറെ എന്തെല്ലാ മാര്‍ഗമുണ്ടെന്നും ഇസ്‌മയില്‍ കൂട്ടിച്ചേര്‍ക്കുന്നു.



എന്നാല്‍ ഒട്ടേറെ കടമ്പകള്‍ കടന്ന്‌ ഒട്ടേറെ വ്യക്‌തികളുടെ നിരീക്ഷണത്തില്‍ നിര്‍ണയിക്കുന്ന ഒസ്‌കാര്‍ അവാര്‍ഡുകള്‍ ഒരിക്കലും വിലയ്‌ക്കു വാങ്ങിക്കാന്‍ പറ്റുന്നതല്ലെന്നാണ്‌ ഇതേക്കുറി ച്ചുള്ള റഹ്മാന്‍റെ പ്രതികരണം.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
കത്രീന കൈഫ്‌ സെക്‌സി താരം
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌
ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌
വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും