Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

മാരനെതിരെ അന്വേഷണമായി


2011-06-02 00:00:00

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോം മന്ത്രിയും ഇപ്പോഴത്തെ ടെക്‌സ്റ്റൈല്‍സ്മന്ത്രിയുമായ ദയാനിധിമാരന്റെ പങ്കിനെ കുറിച്ച് സി.ബി.ഐ. അന്വേഷണം തുടങ്ങി. മാരനെ വൈകാതെ ചോദ്യംചെയേ്തക്കുമെന്നും സി.ബി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 700 കോടിയുടെ അഴിമതിയില്‍ മാരന് പങ്കുണ്ടെന്ന് 'തെഹല്‍ക്ക' വാരിക റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദത്തിന് ഇടയാക്കിയ സാഹചര്യത്തിലാണിത്.

2ജി ഇടപാടില്‍ ഒരു കമ്പനിയുടെ ചെയര്‍മാന്‍ സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ മാരന് എതിരായ പരാമര്‍ശങ്ങളുള്ളതായി സൂചനയുണ്ട്. എയര്‍സെല്ലിലെ ഓഹരികള്‍ വില്‍ക്കുന്നതിന് താന്‍ എങ്ങനെ നിര്‍ബന്ധിതനായി എന്നാണ് ഇദ്ദേഹം മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സി.ആര്‍.പി.സി. 161 വകുപ്പ് പ്രകാരം അടുത്തയാഴ്ച ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരനെയും മാക്‌സിസിന്റെ പ്രമോട്ടര്‍ അനന്തകൃഷ്ണനെയും ചോദ്യംചെയ്യാന്‍ ഉദ്ദേശിക്കുന്നത്


മാരന്‍ ടെലികോം മന്ത്രിയായിരിക്കെ എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരികളുടെ ഉടമസ്ഥരായ മലേഷ്യന്‍ ബിസിനസ് സ്ഥാപനം മാക്‌സിസും ദയാനിധിയുടെ കുടുംബസംരംഭമായ സണ്‍ ടി.വി.ഗ്രൂപ്പും തമ്മില്‍ 700 കോടിയുടെ ഇടപാടുകള്‍ നടന്നെന്നാണ് ആരോപണം.

ആരോപണത്തിനിരയായ ടെലികോം കമ്പനിയുടെ മുന്‍ ഉടമസ്ഥരിലൊരാളായ സി. ശിവശങ്കരന്‍, ഇപ്പോഴത്തെ ഉടമയും മലേഷ്യന്‍ ബിസിനസുകാരനുമായ ടി. അനന്തകൃഷ്ണന്‍ എന്നിവരെയും സി.ബി.ഐ. ചോദ്യംചെയ്യുമെന്ന് സൂചനയുണ്ട്.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്