Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍


2011-06-01 00:00:00

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറായി യു.ഡി.എഫിലെ ജി. കാര്‍ത്തികേയന്‍ തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ സഭാഹാളില്‍ രഹസ്യബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി മുന്‍മന്ത്രി എ.കെ. ബാലനെയാണ് ജി. കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. സഭയിലെ 141 അംഗങ്ങളും വോട്ട് ചെയ്തു. ജി. കാര്‍ത്തികേയന് 73 വോട്ടുകളും എ.കെ. ബാലന് 68 വോട്ടുകളുമാണ് ലഭിച്ചത്.

ജി. കാര്‍ത്തികേയന്‍ വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന് നിയമസഭാ സെക്രട്ടറി പ്രോംടെം സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് കാര്‍ത്തികേയനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.

അച്ചടിച്ച ബാലറ്റിലാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. എം.എല്‍.എ. മാരുടെ പേരുവിളിച്ച മുറയ്ക്കാണ് വോട്ടെടുപ്പ് നടന്നത്. പിന്നീട് പെട്ടി തുറന്ന് ഇരുപക്ഷത്തെ നേതാക്കന്‍മാരുടെയും സാന്നിദ്ധ്യത്തില്‍ ഇവ തരംതിരിച്ച് എണ്ണി. എല്‍.ഡി.എഫിന്റെ വി ശിവന്‍കുട്ടിയും യു.ഡി.എഫിന്റെ കെ.സി ജോസഫും ആണ് വോട്ടെണ്ണലിന് സാക്ഷികളായത്.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്