Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍


Tuesday Jun 28 2011 10:07 IST

കൊച്ചി: ക്രിസ്‌ത്യന്‍ പ്രഫഷണല്‍ കോളജസ്‌ മാനേജ്‌മെന്റ്‌ ഫെഡറേഷന്‍ സമൂഹത്തിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. മെഡിക്കല്‍ പി.ജി. പ്രവേശനത്തിലെ ക്രമക്കേടുകള്‍ക്കു കോടതിയിലൂടെ അംഗീകാരം നേടാനാണ്‌ അവരുടെ നീക്കം. മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനത്തില്‍ സുതാര്യതയില്ല. മറ്റു സംസ്‌ഥാനങ്ങളിലെ പ്രവേശനപരീക്ഷ എഴുതിയ ഇരുപതു പേര്‍ക്കു പി.ജി. പ്രവേശനം നല്‍കിയതു ഹൈക്കോടതിവിധി ലംഘിച്ചാണെന്നും അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി വാദിച്ചു.


സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റില്‍ പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ അവകാശമില്ലെന്ന്‌ എ.ജി. ഹൈക്കോടതിയില്‍ വാദിച്ചു. 50 ശതമാനം പി.ജി. സീറ്റില്‍ പ്രവേശനം നടത്താന്‍ പ്രോസ്‌പെക്‌ട്സ്‌ വ്യവസ്‌ഥകള്‍ പ്രകാരവും 30 വരെ സമയമുണ്ട്‌. സര്‍ക്കാര്‍ ക്വാട്ടയിലെ പി.ജി. അലോട്ട്‌മെന്റ്‌ ഇന്നു നടത്തുമെന്നും എ.ജി. അറിയിച്ചു. സര്‍ക്കാരിന്റെ അലംഭാവംമൂലമാണു സ്വന്തമായി പ്രവേശനം നടത്താന്‍ നിര്‍ബന്ധിതരായതെന്നു മാനേജ്‌മെന്റുകള്‍ വാദിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രോസ്‌പെക്‌ടസ്‌ പ്രകാരം തങ്ങളുടെ കോളജുകളില്‍ അലോട്ട്‌മെന്റ്‌ നടത്താന്‍ സര്‍ക്കാരിന്‌ അധികാരമില്ല. പി.ജി. പ്രവേശന കാര്യത്തില്‍ സര്‍ക്കാരുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്നും മാനേജ്‌മെന്റ്‌ പറഞ്ഞു. അന്‍പത്‌ ശതമാനം സീറ്റുകള്‍ വിട്ടുനല്‍കാന്‍ സ്വമേധയാ സന്നദ്ധതയറിയിച്ച മാനേജ്‌മെന്റുകള്‍ക്ക്‌ ഇപ്പോള്‍ പിന്നോട്ടു പോകാന്‍ കഴിയില്ലെന്നു ജസ്‌റ്റിസ്‌ ആന്റണി ഡൊമനിക്‌ നിരീക്ഷിച്ചു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്