Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല


Wednesday Jun 22 2011 14:52 IST

തിരുവനന്തപുരം: അഞ്ചാമതൊരു മന്ത്രിസ്‌ഥാനം വേണമെന്ന ആവശ്യത്തില്‍നിന്നു ലീഗ്‌ പിന്നാക്കം പോകുന്നു. ചീഫ്‌ വിപ്പ്‌ സ്‌ഥാനം തങ്ങള്‍ക്ക്‌ വേണ്ടെന്നും ലീഗ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.


നിയമസഭയില്‍ നേരിയ ഭൂരിപക്ഷമായതിനാല്‍ ചീഫ്‌ വിപ്പ്‌ സ്‌ഥാനം വേണമെന്ന്‌ കോണ്‍ഗ്രസിന്‌ ആഗ്രഹമുണ്ടായിരുന്നു. ലീഗ്‌ അഞ്ചാമതൊരു മന്ത്രിയെക്കൂടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ്‌ ചീഫ്‌ വിപ്പ്‌ സ്‌ഥാനം അവര്‍ക്ക്‌ നല്‍കാമെന്ന്‌ കോണ്‍ഗ്രസ്‌ സമ്മതിച്ചത്‌. എന്നാല്‍ ഈ സ്‌ഥാനം ഏറ്റെടുക്കാന്‍ ലീഗിന്‌ താല്‍പര്യമില്ലെന്നാണ്‌ അറിയുന്നത്‌. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത്‌ അവരെക്കൂടി സമന്വയിപ്പിച്ചു മുന്നോട്ടുപോകുകയെന്ന ശ്രമകരമായ ദൗത്യമാണ്‌ ചീഫ്‌ വിപ്പിന്‌ കൈകാര്യം ചെയ്യാനുള്ളത്‌. ഒരു മന്ത്രിസ്‌ഥാനം കൂടി ചോദിക്കുമ്പോഴുണ്ടാകുന്ന സാമുദായിക അസന്തുലിതാവസ്‌ഥയെക്കുറിച്ചും ലീഗിന്‌ ബോദ്ധ്യമുണ്ട്‌. അതുകൊണ്ട്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്ന നടപടിവേണ്ടെന്നാണ്‌ അവരുടെ അഭിപ്രായവും. ഒരു മന്ത്രിസ്‌ഥാനം കൂടി നല്‍കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലാണ്‌ കോണ്‍ഗ്രസും. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനം കേരള കോണ്‍ഗ്രസി(എം)ന്‌ നല്‍കും. ചീഫ്‌ വിപ്പ്‌ സ്‌ഥാനം കോണ്‍ഗ്രസ്‌ ഏറ്റെടുത്ത്‌ ഡെപ്യൂട്ടിസ്‌പീക്കര്‍ പദവി കേരള കോണ്‍ഗ്രസിന്‌(എം) നല്‍കി തല്‍ക്കാലം പ്രശ്‌നം പരിഹരിക്കാനാണ്‌ ഇപ്പോഴുണ്ടായിട്ടുള്ള ധാരണ.

ഇന്ന്‌ നാലുമണിക്ക് കെ.പി.സി.സി. ആസ്‌ഥാനത്ത്‌ നടക്കുന്ന യു.ഡി.എഫ്‌ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. യോഗത്തിനു മുമ്പ്‌ ഇക്കാര്യങ്ങള്‍ നേതാക്കള്‍ ഒന്നുകൂടി ചര്‍ച്ച ചെയ്യും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്