Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്


Wednesday Jun 22 2011 10:51 IST

കേന്ദ്ര മന്ത്രി വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവുമെന്നു സൂചന. അങ്ങനെ ആണെങ്കില്‍ കെ പി സി സി പ്രസിഡന്റ്‌ പദവിയില്‍ വയലാര്‍ രവിയുടെ രണ്ടാമൂഴം ആയിരിക്കുമിത് . വയലാര്‍ രവിക്ക് പകരം കൊടിക്കുന്നില്‍ സുരേഷിനെ കേന്ദ്ര ക്യാബിനറ്റ്‌ മന്ത്രിയാക്കും. കോണ്‍ഗ്രസില്‍ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും പലവട്ടം ലോക്‌സഭാംഗമായിട്ടും മന്ത്രിയാകാന്‍ കഴിയാതിരുന്നയാളുമാണ്‌ കൊടിക്കുന്നില്‍. ആ പരിഗണന തന്നെയാണ്‌ ഇക്കുറി അദ്ദേഹത്തെ തുണയ്‌ക്കുക. മാവേലിക്കര സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചുവെന്ന കേസില്‍ സുപ്രീംകോടതിയും കുറ്റവിമുക്തനാക്കിയതോടെതന്നെ കൊടിക്കുന്നിലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചന തുടങ്ങിയിരുന്നു.

എന്നാല്‍ നിലവിലെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ നല്‍കേണ്ട പുതിയ ദൗത്യത്തെക്കുറിച്ച്‌ അന്തിമ തീരുമാനമായിട്ടില്ല. രവി രാജ്യസഭാംഗത്വം രാജിവെയ്‌ക്കുമെന്നും പകരം ചെന്നിത്തലയെ രാജ്യസഭാംഗമാക്കി കേന്ദ്രത്തില്‍ ചുമതല നല്‍കുമെന്നും സൂചനയുണ്ട്‌. അത്‌ സംഘടനാ ചുമതലയാണോ മന്ത്രിസ്ഥാനമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണു കാത്തിരിക്കുന്നതെന്നാണു സൂചന. അദ്ദേഹത്തെ വെറും സഹമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തയ്യാറല്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ വി തോമസും സഹമന്ത്രിമാരായി തുടരുകയും പി.സി ചാക്കോ മന്ത്രിസഭയ്‌ക്കു പുറത്തു നില്‍ക്കുകയും ചെയ്യുമ്പോള്‍ ചെന്നിത്തലയെ ക്യാബിനറ്റ്‌ മന്ത്രിയാക്കുന്നതു പരിഗണനയില്‍ ഇല്ല എന്നാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ടായ വിജയം നാമമാത്രമായപ്പോള്‍ മുതല്‍ രമേശ്‌ ചെന്നിത്തലയുടെ കാര്യം പരുങ്ങലിലായിരുന്നു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ഉണ്ടായ വിവാദം ഹൈക്കമാന്‍ഡിന്റെ അതൃപ്‌തി വര്‍ധിപ്പിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ ഉമ്മന്‍ ചാണ്ടിയുമായി ചെന്നിത്തല കൊമ്പുകോര്‍ക്കുന്നുവെന്ന പ്രതീതി പരന്നതോടെ ഹൈക്കമാന്‍ഡ്‌ ഇടപെട്ടാണ്‌ പിന്തിരിപ്പിച്ചത്.


Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്