Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment


Tuesday Jun 21 2011 07:13 IST

മൂലമറ്റം: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ അഞ്ചാംനമ്പര്‍ ജനറേറ്ററില്‍ പൊട്ടിത്തെറി. രണ്ട്‌ ഉദ്യോഗസ്‌ഥര്‍ക്കു പൊള്ളലേറ്റു. സംഭവത്തേത്തുടര്‍ന്ന്‌ സംസ്‌ഥാനത്തു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

മൂന്നാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലാണ്‌. സംഭവത്തേത്തുടര്‍ന്നു പവര്‍ഹൗസിലെ എല്ലാ ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതോടെ വൈകിട്ട്‌ ആറുമുതല്‍ 10 വരെ 500 മെഗാവാട്ട്‌ വൈദ്യുതിയുടെ കുറവുണ്ടാകുമെന്നു കണക്കാക്കുന്നു. ഈ സമയത്ത്‌ 3400 മെഗാവാട്ട്‌ വൈദ്യുതി ആവശ്യമാണ്‌. 3094 മെഗാവാട്ടേ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണു സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.

ജനറേറ്ററില്‍നിന്ന്‌ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ശേഷി കുറച്ച്‌ സ്വിച്ച്‌ ഗാര്‍ഡില്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌ഫോമറുകളും അമിത വോള്‍ട്ടേജ്‌ തടയാനുള്ള സര്‍ജ്‌ കണ്ടന്‍സര്‍ ഉള്‍പ്പെടെ അനുബന്ധ സാമഗ്രികളും പൊട്ടിത്തെറിച്ചു. ഒരു ജനറേറ്ററിന്‌ അഞ്ചു കണ്‍ട്രോള്‍ പാനലുകളാണുള്ളത്‌. രണ്ടുഘട്ടമായി 130 മെഗാവാട്ട്‌ വീതം ശേഷിയുള്ള ആറു ജനറേറ്ററുകളാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌.

ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെയാണു സ്‌ഫോടനം. ജനറേറ്റര്‍ ഓണ്‍ ചെയ്യാനായി സ്‌പാര്‍ക്‌ കൊടുത്തയുടന്‍ ജനറേറ്ററിന്റെ സി.ടി, പി.റ്റി, ട്രാന്‍സ്‌ഫോമറുകള്‍, കണ്‍ട്രോള്‍ പാനലുകള്‍ എന്നിവ പൊട്ടിത്തെറിക്കുകയായിരുന്നു. പാനലിനു സമീപം ജോലി ചെയ്‌തിരുന്ന മേലുകാവ്‌ സ്വദേശിനിയായ അസി. എന്‍ജിനീയര്‍ മെറിന്‍ ഐസക്കിനും നഗരൂര്‍ സ്വദേശിയായ കെ.എസ്‌. പ്രഭയ്‌ക്കുമാണു പൊള്ളലേറ്റത്‌. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയേത്തുടര്‍ന്നു ഭൂഗര്‍ഭ അറയില്‍ തീയും പുകയുമുയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. മറ്റു ജനറേറ്ററുകളുടെ താപനില ഉയര്‍ന്നതും ആശങ്കയ്‌ക്കിടയാക്കി. ഏറെ പരിശ്രമിച്ചാണു സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്‌.



Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്