Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

നാല്പത്തിയൊന്നുകാരന്‍ രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍


Monday Jun 20 2011 08:18 IST

ന്യൂഡല്‍ഹി: ഇന്നലെ നാല്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ യോഗ്യനാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം.

സോണിയാ ഗാന്ധിയുടെ മകന്‌ പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന്‌ ബീരേന്ദ്രര്‍ സിംഗ്‌ പറഞ്ഞു. 'പാര്‍ട്ടി രാഹുലിനു പിന്നിലുണ്ട്‌. തീരുമാനമെടുക്കേണ്ടത്‌ രാഹുലാണ്‌'-ബീരേന്ദ്രര്‍ സിംഗ്‌ പറഞ്ഞു. കഴിവുള്ള നേതാവായി രാഹുല്‍ വളര്‍ന്നെന്നാണ്‌ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടേയും അഭിപ്രായമെന്നു ഷക്കീല്‍ അഹമ്മദ്‌ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി അര്‍ജുന്‍സിംഗ്‌ 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന്‌ നിര്‍ദേശിച്ചിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രധാനമന്ത്രിസ്‌ഥാനാര്‍ഥിയാകാനുള്ള സാധ്യതകളാണ്‌ പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്‌.

രാഹുല്‍ തികച്ചും യോഗ്യനാണെന്നും അദ്ദേഹം പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ സമയമായെന്നും ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്കു കൊണ്ടുവരാന്‍ രാഹുലിനോടൊപ്പം പ്രവര്‍ത്തിക്കുന്ന ദിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികവും രാഷ്‌ട്രീയവുമായ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിപരവും മാനുഷികവുമായ പാകത രാഹുലിനു വന്നതായും ദിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞു. പല നേതാക്കളും ദിഗ്‌വിജയ്‌ സിംഗിന്റെ അഭിപ്രായം തന്നെയാണു പ്രകടിപ്പിച്ചത്‌.

അതിനിടെ 'ലെന്‍സ്‌ ഓണ്‍ ന്യൂസ്‌ ഡോട്‌ കോം' എന്ന വെബ്‌സൈറ്റ്‌ നടത്തിയ സര്‍വേയില്‍ പ്രധാനമന്ത്രി പദത്തിന്‌ ഏറ്റവും യോജിച്ച വ്യക്‌തിയായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു. രാഹുലിന്‌ 46 ശതമാനം വോട്ട്‌ ലഭിച്ചു. 34 ശതമാനം വോട്ടാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു ലഭിച്ചത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്