Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

2ജി സ്‌പെക്‌ട്രം: ആരോപണം അടിസ്ഥാനരഹിതം: മാരന്‍


2011-06-01 00:00:00

സ്‌പെക്‌ട്രം ലൈസന്‍സ്‌ വിതരണവുമായി ബന്ധപ്പെട്ട്‌ തനിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ കേന്ദ്രമന്ത്രി ദായനിധി മാരന്‍. ഏതെങ്കിലും കമ്പനി പ്രത്യക്ഷമായോ പരോക്ഷമായോ താന്‍ ടെലികോം മന്ത്രിയായിരിക്കെ സണ്‍ ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടില്ല. താന്‍ മന്ത്രിയായിരിക്കെ ഖജനാവിന്‌ നഷ്‌ടമുണ്ടായെന്ന്‌ സിഎജി പോലും പറഞ്ഞിട്ടില്ല. ലൈസന്‍സിനായി അപേക്ഷിച്ചവര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുക മാത്രമാണ്‌ ചെയ്‌തത്‌. ഒരു കമ്പനിയെയും വഴിവിട്ട്‌ സഹായിച്ചിട്ടില്ല. മന്ത്രി എന്ന നിലയില്‍ നിഷ്‌പക്ഷമായാണ്‌ പ്രവര്‍ത്തിച്ചതെന്നും മാരന്‍ പറഞ്ഞു. സ്‌പെക്ട്രം ലൈസന്‍സ്‌ വിതരണത്തില്‍ മാരന്‍ 700 കോടി രൂപയുടെ അഴിമതി നടത്തിയതായി തെഹല്‍ക്കയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മാരന്‍ 2006-ല്‍ ടെലികോം മന്ത്രിയായിരുന്ന കാലത്ത്‌ സ്വകാര്യകമ്പനികള്‍ക്ക്‌ വഴിവിട്ട സഹായം നല്‍കിയെന്നാണ്‌ തെഹല്‍ക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ചില കമ്പനികളുടെ ലൈസന്‍സ്‌ ക്ലിയര്‍ ചെയ്യാന്‍ മാരന്‍ മനപ്പൂര്‍വം വൈകിയതായും തെഹല്‍ക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന്‌ മാരന്‍ തെഹല്‍ക്ക മാസികയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു. വാര്‍ത്ത ദുരുദ്ദേശ്യപരവും കെട്ടിച്ചമച്ചതുമാണെന്ന്‌ നോട്ടീസില്‍ പറയുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്