Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഇന്ത്യ ദോഹയില്‍ കീഴടങ്ങി


Monday Jun 20 2011 07:13 IST

ദോഹ: ഇന്ത്യയുടെ ഒളിമ്പിക് ഫുട്‌ബോള്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു കൊണ്ട് ദോഹയില്‍ നടന്ന പ്രീ ഒളിമ്പിക് ആദ്യ റൗണ്ട് യോഗ്യതാ മത്‌സരത്തില്‍ ഖത്തറിനോട് കീഴടങ്ങി. ഒരുഗോളിന് മുന്നിട്ടുനിന്നശേഷം മൂന്നുഗോളുകള്‍ വഴങ്ങിയ ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.

ഏഴാം മിനിറ്റില്‍ ഖത്തര്‍ പോസ്റ്റില്‍ പന്തെത്തിച്ച് ഇന്ത്യ ആതിഥേയരെ ഞെട്ടിച്ചു. നെടുങ്കന്‍ ത്രോകള്‍ക്ക് പ്രശസ്തനായ ക്യാപ്റ്റന്‍ രാജു ഗെയ്ക്കവാദ് മധ്യവരയ്ക്കുസമീപത്തുനിന്ന് എറിഞ്ഞുകൊടുത്ത പന്താണ് ഗോളിന് വഴിയൊരുക്കിയത്. പെനാല്‍ട്ടി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ജെജെ ലാല്‍പെഖുല പന്ത് കാല്‍ക്കലാക്കുകയും പോസ്റ്റിലേക്ക് തട്ടിയിടുകയുമായിരുന്നു.

തൊട്ടുപിന്നാലെ കിട്ടിയ പെനാല്‍റ്റി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി തട്ടിത്തെറിപ്പിച്ചെങ്കിലും ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടാനായില്ല. പതിനാലാം മിനിറ്റില്‍ ഖത്തര്‍ ഒപ്പമെത്തി. പ്രതിരോധത്തില്‍ വേണ്ട ജാഗ്രത കാണിക്കാതിരുന്നതിന് കിട്ടിയ ശിക്ഷയായിരുന്നു ആ ഗോള്‍. ഖത്തര്‍ ക്യാപ്റ്റന്‍ ഹൈദോസ് മധ്യവരയ്ക്കടുത്തുനിന്ന് നീട്ടികൊടുത്ത ത്രൂബോളുമായി കുതിച്ച അല്‍ ഖല്‍ഫാന്‍ ഗോളി കട്ടിമണിയെയും കീഴ്‌പ്പെടുത്തി പന്ത് വലയിലേക്ക് നീട്ടിയടിച്ചു.

ഏഴാം മിനിറ്റില്‍ ജെജെ ലാല്‍ പെഖുലയിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും പതിനാലാം മിനിറ്റില്‍ അല്‍ ഖല്‍ഫാനും അന്പത്തിമൂന്നാം മിനിറ്റില്‍ ഹൈദോസും അറുപത്തിയെട്ടാം മിനിറ്റില്‍ സലാ എല്‍നീനുമാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. വ്യാഴാഴ്ച പുണെയിലാണ് രണ്ടാം പാദ മത്സരം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ഖത്തര്‍ ലീഡെടുത്തു. പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ ക്യാപ്റ്റന്‍ ഹൈദോസ് ഇക്കുറി ലോങ്‌റേഞ്ചറിലൂടെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കട്ടിമണിയെ കീഴ്‌പ്പെടുത്തി.അറുപത്തിയെട്ടാം മിനിറ്റില്‍ അല്‍ അന്‍സാരിയുടെ ഷോട്ട് ക്രോസ് ബാറില്‍ത്തട്ടിത്തെറിച്ചതിന് പിന്നാലെ, ഇന്ത്യ മൂന്നാം ഗോള്‍ വഴങ്ങി. ഇക്കുറി മുഹമ്മദ് സലാ എല്‍നീലായിരുന്നു സ്‌കോറര്‍.

മലയാളി താരം സി.എസ്.സബീത്ത് ആദ്യ ഇലവനില്‍ത്തന്നെ ഇടം പിടിച്ചപ്പോള്‍, എം.പി.സക്കീര്‍ രണ്ടാം പകുതിയില്‍ പകരക്കാരനായെത്തി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്