Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

35 ലക്ഷവുമായി സത്യസായി ട്രസ്‌റ്റിന്റെ കാര്‍ പോലീസ് പിടികൂടി


Monday Jun 20 2011 06:20 IST

ഹൈദരാബാദ്‌: 35.5 ലക്ഷം രൂപയുമായി ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്‌റ്റിന്റെ കാര്‍ പോലീസിന്റെ പിടിയില്‍. ദിവംഗതനായ ശ്രീ സത്യസായി ബാബയുടെ സ്വകാര്യമുറിയില്‍നിന്നു വിലമതിക്കാനാകാത്ത 'നിധിശേഖരം' കണ്ടെത്തിയതിനു പിന്നാലെയാണ്‌ ഇത്‌. ഹിന്ദ്‌പുരിനടുത്ത ബാഗെപല്ലി ടോള്‍ ഗേറ്റിലെ പരിശോധനയിലാണ്‌ കാറില്‍നിന്നു 35.5 ലക്ഷം രൂപ പിടികൂടിയത്‌. കാറിലുണ്ടായിരുന്ന ഹരീഷ്‌നന്ദ ഷെട്ടി അറസ്‌റ്റിലായി. സത്യസായി ബാബ ചികിത്സയിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മരണശേഷവും പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍നിന്നു കോടിക്കണക്കിനു രൂപയും സ്വര്‍ണം/വജ്രം ആഭരണങ്ങളും കടത്തിക്കൊണ്ടുപോയെന്ന ആക്ഷേപത്തിനു ബലം നല്‍കുന്നതാണ്‌ ഈ സംഭവം.

ലോകമെമ്പാടുമുള്ള ആരാധകര്‍ ബാബയ്‌ക്കു സമര്‍പ്പിച്ച പണവും അമൂല്യമായ ആഭരണങ്ങളും പ്രശാന്തി നിലയത്തില്‍ സൂക്ഷിച്ചിരുന്നെന്നും ഇതില്‍ വലിയൊരു പങ്കും അവിടെനിന്ന്‌ ഒളിച്ചുകടത്തിയെന്നുമാണ്‌ ആക്ഷേപം. ഇതിന്റെ പശ്‌ചാത്തലത്തില്‍ പുട്ടപര്‍ത്തിയില്‍നിന്നു പുറത്തേക്കുള്ള എല്ലാ റോഡുകളിലും പോലീസ്‌ വാഹനപരിശോധന നടത്തുന്നുണ്ട്‌. കഴിഞ്ഞ ദിവസം ഒരു ബസ്‌ യാത്രക്കാരന്റെ രണ്ടു വലിയ ബാഗുകള്‍ പോലീസ്‌ പിടിച്ചെടുത്തിരുന്നു. ഇവ നിറയെ പണമായിരുന്നെന്ന്‌ അഭ്യൂഹമുണ്ട്‌.


സത്യസായി ട്രസ്‌റ്റ് ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റുന്നില്ലെന്നുകണ്ടാല്‍ സര്‍ക്കാരിന്‌ ഇടപെടേണ്ടിവരുമെന്ന്‌ ആന്ധ്രാ പ്രദേശ്‌ റവന്യുമന്ത്രി രഘുവീര റെഡ്‌ഡി മുന്നറിയിപ്പു നല്‍കി.

ബാബ സ്വകാര്യമുറിയായി ഉപയോഗിച്ചിരുന്ന യജുര്‍ മന്ദിര്‍ കഴിഞ്ഞ ദിവസം ഉന്നതരുടെ സാന്നിധ്യത്തില്‍ തുറന്നപ്പോള്‍ 11.56 കോടി രൂപയും 98 കിലോ സ്വര്‍ണവും 370 കിലോ വെള്ളിയുമാണു കണ്ടെത്തിയത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്