Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ആപ്പിള്‍ തട്ടിപ്പ്‌: ഉടമകള്‍ കീഴടങ്ങി‍‍


Saturday Jun 18 2011 15:12 IST

കോട്ടയം: ആപ്പിള്‍ എ ഡേ ഫ്‌ളാറ്റ്‌ തട്ടിപ്പ്‌ കേസില്‍ കമ്പനി ഉടമകളാല സാജു കടവിലാനും രാജീവ്‌ ചെറുവാരയും കോടതിയില്‍ കീഴടങ്ങി. പൊന്‍കുന്നം കോടതിയിലാണ്‌ ഇരുവരും കീഴടങ്ങിയത്‌.​
ഒളിവില്‍ പോകുന്നതിന് നാലു മാസം മുന്‍പുതന്നെ ഇവര്‍ ബാങ്കുകളിലെ മുഴുവന്‍ പണവും പിന്‍വലിച്ചിരുന്നു. സ്വദേശികള്‍ക്കു പുറമേ 125 ഓളം ഗള്‍ഫ് മലയാളികളെയും ഇവര്‍ വഞ്ചിച്ചിട്ടുണ്ട്. അതിനിടെ, ചിലയിടങ്ങളില്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിന് പൈലിംഗ് ജോലികള്‍ ചെയ്യവേ തകരാറിലായ സമീപവാസികളുടെ വീടുകള്‍ അറ്റകുറ്റപ്പണി നിര്‍വ്വഹിക്കുന്നതിന് നല്‍കിയ 96 ലക്ഷം രൂപയുടെ ചെക്കും ബാങ്കില്‍ നിന്ന് മടങ്ങിയതായി കണ്ടെത്തിയിരുന്നു.

കുറഞ്ഞ നിരക്കില്‍ ഫ്ളാറ്റ് നല്‍കാമെന്ന് വാഗ്ദാനം നുറുകണക്കിന് ആളുകളില്‍ നിന്നും ഇവര്‍ 150 കോടിയിലേറെ രൂപ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടത്തി. മുഖ്യമായും 10 നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇവര്‍ ആസൂത്രണം ചെയ്തത്. സമയത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ നല്‍കിയില്ലെന്നു മാത്രമല്ല, പലതും നിര്‍മ്മാണം തുടങ്ങിയിരുന്നില്ലെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിക്ഷേപകരെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ 67 ഓളം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവരെ വിട്ടുനലകണമെന്ന് കാണിച്ച് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഉത്തരവ് വരാനിരിക്കേയാണ് കീഴടങ്ങല്‍. ഇവരെ അറസ്റ്റു ചെയ്യുന്നതിന് തടസ്സമില്ലെന്ന് ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ കോടതി വ്യക്തമാക്കിയിരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്