Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഭൂമി ഏറ്റെടുക്കല്‍ നയത്തിന്‌ രൂപംനല്‍കും: ഉമ്മന്‍ ചാണ്ടി


Friday Jun 17 2011 10:16 IST

കൊച്ചി: മൂലമ്പിള്ളി പാക്കേജിന്റെ അടിസ്‌ഥാനത്തില്‍ ദേശീയ പാതയ്‌ക്കു സ്‌ഥലം ഏറ്റെടുക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കു സര്‍ക്കാര്‍ 'ഭൂമിഏറ്റെടുക്കല്‍ നയ'ത്തിന്‌ രൂപം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അര്‍ഹമായ നഷ്‌ടപരിഹാരം കിട്ടിയതിനുശേഷം മാത്രം സ്‌ഥലം വിട്ടുനല്‍കിയാല്‍മതിയെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികള്‍ക്ക്‌ വേണ്ടി ഭൂമി വിട്ടുനല്‍കേണ്ടിവരുന്നവരായിരിക്കും വികസന പദ്ധതികളുടെ ആദ്യ ഗുണഭോക്‌താക്കള്‍. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം ഈ ദിശയിലുള്ളതായിരിക്കും. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്കു കൂടി സ്വീകാര്യമായ നയമായിരിക്കും സര്‍ക്കാരിന്റേത്‌. മൂലമ്പിള്ളി പുനരധിവാസ പാക്കേജിന്റെ ഭാഗമായുള്ള ആനുകൂല്യ വിതരണവും പട്ടയ വിതരണവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീടു നഷ്‌ടപ്പെടുന്നവര്‍ക്ക്‌ എത്രയും വേഗത്തില്‍ പുനരധിവാസമെന്നതും സര്‍ക്കാറിന്റെ നയമായിരിക്കും. പദ്ധതികള്‍ക്കു ഭൂമി വിട്ടുനല്‍കിയശേഷം ബാക്കിയുള്ള ഭൂമിയില്‍ വീടു നിര്‍മിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അതിനു പ്രത്യേക ഇളവുകള്‍ നല്‍കുമെന്നും പദ്ധതി പ്രദേശത്ത്‌ തദ്ദേശ സ്‌ഥാപനങ്ങള്‍ ഷോപ്പിംഗ്‌ കോപ്ലക്‌സുകള്‍ പണിയുന്നുണ്ടെങ്കില്‍ അത്തരം പദ്ധതികളില്‍ ഭൂമി വിട്ടുകൊടുത്തവര്‍ക്കു മുന്‍ഗണന നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫ്‌. സര്‍ക്കാര്‍ പൊതുപ്രശ്‌നങ്ങളോട്‌ എങ്ങനെ പ്രതികരിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ മൂലമ്പള്ളി പാക്കേജെന്നും പാക്കേജ്‌ ഇന്ത്യയ്‌ക്കു തന്നെ മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്