Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

കൊച്ചി മെട്രോ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ സമിതി


Thursday Jun 16 2011 20:26 IST

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനു മുഖ്യമന്ത്രി ചെയര്‍മാനായി പ്രത്യേക സംവിധാനമുണ്ടാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കൊച്ചി മെട്രോ ലിമിറ്റഡ്‌ എന്ന പേരില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന ഈ സംവിധാനത്തില്‍ റെയില്‍വേയുടെ ചുമതല വഹിക്കുന്ന വൈദ്യുതി മന്ത്രി, ധനകാര്യം, എക്‌സൈസ്‌, പൊതുമരാമത്ത്‌, ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിമാര്‍, ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രൊഫഷണല്‍ കോളജ്‌ പ്രവേശനത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കും. ഇത്തവണത്തെ പ്രവേശനം കഴിഞ്ഞാല്‍ അതിനുളള ചര്‍ച്ചയ്‌ക്കു താന്‍ മുന്‍കൈയെടുക്കുമെന്നു മറ്റൊരു ചോദ്യത്തിനു ഉത്തരമായി അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയില്‍ അധിഷ്‌ഠിതമായ സ്വാശ്രയനയം അതാണു ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ പ്രാവശ്യത്തെ മെഡിസിന്‍ പ്രവേശനത്തിനു പി.എ. മുഹമ്മദ്‌ കമ്മിറ്റി നിര്‍ദേശിച്ച ഫീസല്ല വാങ്ങിയത്‌.ഹൈക്കോടതി നിശ്‌ചയിച്ച ഫീസ്‌ ഈടാക്കിയപ്പോള്‍ എതിര്‍പ്പില്ലായിരുന്നു. ഇത്തവണ എതിര്‍ക്കുന്നത്‌ എങ്ങനെയാണ്‌ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

വേമ്പനാട്ടുകായല്‍ നവീകരിച്ച്‌ മാലിന്യമുക്‌തമാക്കുന്നതിനു വേമ്പനാട്‌ എക്കോ ഡെവലപ്‌മെന്റ്‌ അഥോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. അഥോറിട്ടി രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനു ജലവിഭവ വകുപ്പ്‌, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഭരണവകുപ്പായ ആരോഗ്യ വകുപ്പ്‌, പരിസ്‌ഥിതി വകുപ്പ്‌ എന്നിവയെ ചുമതലപ്പെടുത്തി. വേമ്പനാട്ടുകായല്‍ നവീകരിച്ച്‌ മാലിന്യമുക്‌തമാക്കാനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പത്തുലക്ഷം രൂപ അനുവദിച്ചു. പദ്ധതി നടപ്പാക്കുന്നതിനു കേന്ദ്രപരിസ്‌ഥിതികാര്യമന്ത്രി ജയറാം രമേശ്‌ 20 ദശലക്ഷം ഡോളറിന്റെ ലോക ബാങ്ക്‌ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്