Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ലോക്‌പാല്‍ ബില്‍: വീണ്ടും നിരാഹാരം നടത്തുമെന്ന്‌ ഹസാരെ


Thursday Jun 16 2011 19:08 IST

ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകുകയാണെന്നും വേണ്ടിവന്നാല്‍ വീണ്ടും നിരാഹാരസമരം നടത്തുമെന്നും അണ്ണ ഹസാരെ. ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. 20-ന്‌ വീണ്ടും യോഗം ചേരും. ലോക്‌പാല്‍ ബില്ല്‌ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ലെങ്കില്‍ ആഗ്‌സ്‌ത് 15മുതല്‍ വീണ്ടും നിരാഹാരം നടത്തുമെന്നാണ്‌ ഹസാരെ ഇന്ന്‌ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്‌.

ശക്‌തികുറഞ്ഞ ലോക്‌പാല്‍ ബില്‍ പാസാക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യമെങ്കില്‍ ജന്ദര്‍ മന്തറില്‍ വീണ്ടും സമരം തുടങ്ങും. ബില്ലിനോടുള്ള സര്‍ക്കാര്‍ നിലപാട്‌ തന്നെ നിരാശനാക്കി. കേന്ദ്രമന്ത്രിസഭയ്‌ക്ക് രണ്ടു കരടുബില്ലുകള്‍ കൈമാറുള്ള തീരുമാനം പ്രഹസനമാണ്‌. അങ്ങനെമതിയെങ്കില്‍ ലോക്‌പാല്‍ ബില്‍ സംയുക്‌ത സമിതി രൂപീകരിക്കേണ്ട ആവശ്യമെന്തായിരുന്നു. ലോക്‌പാല്‍ ബില്ലിന്റെ വ്യവസ്‌ഥകളില്‍ ഇളവു വരുത്താന്‍ ഒരു കാരണവശാലും പൊതുസമൂഹ പ്രതിനിധികള്‍ അനുവദിക്കില്ലെന്നും അണ്ണ ഹസാരെ മുന്നറിയിപ്പു നല്‍കി.

.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്