Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സ്വാമി നിഗമാനന്ദയെ കൊന്നത്‌ വിഷം കുത്തി വെച്ചെന്ന് സൂചന


Thursday Jun 16 2011 16:48 IST

സ്വാമി നിഗമാനന്ദയെ കൊന്നത്‌ വിഷം കുത്തി വെച്ചെന്ന് സൂചന. ഗംഗാനദിയിലെ ഖനനത്തിനെതിരേ നിരാഹാരം അനുഷ്‌ഠിച്ച്‌ മരണത്തിനുകീഴടങ്ങിയ സ്വാമിയാണ് നിഗമാനന്ദ. സ്വാമിയുടെ ആന്തരാവയവങ്ങളും രക്‌തവും മറ്റും പരിശോധനയ്‌ക്കു വിധേയമാക്കിയപ്പോഴാണ്‌ വിഷാംശം കണ്ടെത്തിയത്‌.



ഫെബ്രുവരി 19നാണ്‌ സ്വാമി നിഗമാനന്ദ ഗംഗാനദിയിലെ അനധികൃത ഖനനത്തിനെതിരേ ഹരിദ്വാറില്‍ നിരാഹാരം ആരംഭിക്കുന്നത്‌. ഏപ്രില്‍ 27ന്‌ അദ്ദേഹത്തെ അധികൃതര്‍ ബലമായി ഹരിദ്വാറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30ന്‌ അജ്‌ഞാതയായ നഴ്‌സ്‌ അദ്ദേഹത്തിന്‌ ഒരു ഇഞ്ചക്ഷന്‍ നല്‍കി. ഈ വിവരം ചൂണ്ടിക്കാട്ടി നിഗമാനന്ദയുടെ ആശ്രമമായ മാത്രി സദന്‍ അധികൃതര്‍ മേയ്‌ 11ന്‌ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന്‌ ആരോഗ്യനിലവഷളായ നിഗമാനന്ദയെ ഡൂണ്‍ ഹോസ്‌പിറ്റലിലേക്കും പിന്നീട്‌ ഹിമാലയന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഹോസ്‌പിറ്റലിലേക്കും മാറ്റിയിരുന്നു. ഇവിടെവച്ചാണ്‌ നിഗമാനന്ദയുടെ ശരീരത്തില്‍ വിഷമാണ്‌ കുത്തിവച്ചതെന്ന്‌ ആദ്യം കണ്ടെത്തിയത്‌. ഹിമാലയന്‍ സ്‌റ്റോണ്‍ ക്രഷര്‍ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ നിഗമാനന്ദയുടെ മരണത്തിനു പിന്നിലെന്നാണ്‌ ആരോപണം. ഗംഗയില്‍ അനധികൃത ഖനനം നടത്തുന്നത്‌ ഗണേഷ്‌ കുമാര്‍ അഗര്‍വാള്‍ എന്നയാളുടെ പേരിലുള്ള ഈ കമ്പനിയായിരുന്നു. ഇതിനെതിരേയായിരുന്നു നിഗമാനന്ദയുടെ നിരാഹാരം.

ഹിമാലയന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഹോസ്‌പിറ്റലില്‍ ബാബ രാംദേവ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുറിക്കു അടുത്ത മുറിയിലായിരുന്നു നിഗമാനന്ദയെ പ്രവേശിപ്പിച്ചിരുന്നത്‌. രാംദേവിനു മികച്ച ചികിത്സ ലഭ്യമാക്കിയപ്പോള്‍ നിഗമാനന്ദയെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നെന്നും ആരോപണമുണ്ട്‌.

സ്വാമിയുടെ നിരാഹാരം വാര്‍ത്തയായതോടെ അദ്ദേഹത്തെ കൊല്ലാന്‍ ഡോക്‌ടര്‍മാരുമായി ഗണേഷ്‌ കുമാര്‍ അഗര്‍വാള്‍ ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്‌. ഹരിദ്വാറില്‍ കുംഭമേള നടക്കുന്ന പ്രദേശത്തായിരുന്നു അനധികൃത ഖനനങ്ങള്‍ ഏറെയും നടന്നിരുന്നത്‌. ഇത്‌ പരിസ്‌ഥിതി പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നു സ്വാമി നിഗമാനന്ദയും മാത്രി ആശ്രമവും ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

ഗണേഷ്‌ കുമാര്‍ അഗര്‍വാളിനു സംഘ്‌ പരിവാര്‍ സംഘടനകളുമായും സംസ്‌ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാറുമായും അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്‌. ഇതാണ്‌ ഖനനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നത്‌. നിഗമാനന്ദ കോമ അവസ്‌ഥയിലായതോടെ ഉത്തരാഖണ്ഡ്‌ ഹൈക്കോടതി ഗംഗാനദീ തീരത്തെ ഖനന യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

സ്വാമിയുടെ മരണം സിബിഐ അന്വേഷിക്കണം എന്നാണ് മാത്രി ആശ്രമാധികൃതര്‍ ആവശ്യം. ഉത്താരഖണ്ഡ്‌ സര്‍ക്കാര്‍ സിബി സിഐഡി അനേ്വഷണമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

ഇതിനിടെ നിഗമാനന്ദയുടെ മരണത്തിനുത്തരവാദികള്‍ മാത്രി ആശ്രമാധികൃതരാണെന്നാരോപിച്ച്‌ സ്വാമിയുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്‌. മുമ്പ്‌ രണ്ടു തവണ ആശ്രമാധികൃതരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വാമി നിരാഹാരം അനുഷ്‌ഠിച്ചിട്ടുണ്ടെന്നാണ്‌ കുടുംബാംഗങ്ങള്‍ പറയുന്നത്‌. ബിഹാറിലെ ദര്‍ബംഗയിലാണ്‌ നിഗമാനന്ദയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്നത്‌. നിഗമാനന്ദയുടെ ഗുരു ശിവാനന്ദ മഹാരാജാണ്‌ അദ്ദേഹത്തെ നിരാഹാരത്തിനു നിര്‍ബന്ധിച്ചതെന്നാണ്‌ കുടുംബാംഗങ്ങളുടെ ആരോപണം.


എന്തുമരുന്നാണ്‌ കുത്തിവച്ചതെന്നോ, ആരാണ്‌ കുത്തിവച്ചതെന്നോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. അജ്‌ഞാതമായ വിഷമാണ്‌ ഇതെന്നാണ്‌ പോലീസ്‌ നിഗമനം.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്