Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ലോക്‌പാല്‍ സംയുക്‌ത സമിതി ഇന്ന്‌; കേന്ദ്രവും ഹസാരെപക്ഷവും നേര്‍ക്കുനേര്‍


Wednesday Jun 15 2011 07:49 IST

ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്‍ തയാറാക്കുന്നതിനുള്ള സംയുക്‌ത സമിതിയുടെ നിര്‍ണായക യോഗം ഇന്നു ചേരാനിരിക്കെ കേന്ദ്ര സര്‍ക്കാരും അണ്ണാ ഹസാരെ പക്ഷവും തമ്മിലുള്ള പോര്‌ രൂക്ഷമായി. ഒരാള്‍ തന്റെ ആശയങ്ങള്‍ മറ്റുളളവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്‌ ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ്‌ കോണ്‍ഗ്രസ്‌ വക്‌താവ്‌ ജനാര്‍ദന്‍ ദ്വിവേദിയാണ്‌ ഇന്നലെ അണ്ണാ ഹസാരെ പക്ഷത്തിനെതിരേ രംഗത്തെത്തിയത്‌.

ചിലരുടെ വ്യക്‌തിപരമായ താല്‍പര്യങ്ങളാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നു കുറ്റപ്പെടുത്തിയ ദ്വിവേദി അണ്ണാ ഹസാരെയ്‌ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന വാദം ആവര്‍ത്തിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത ഏകാധിപതിയാണ്‌ അണ്ണാ ഹസാരെയെന്ന്‌ പാര്‍ട്ടിയുടെ മറ്റൊരു വക്‌താവ്‌ മനീഷ്‌ തിവാരി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പൊതുസമൂഹത്തിലെ ചിലര്‍ സര്‍ക്കാരിനോട്‌ ആജ്‌ഞാപിക്കരുതെന്ന്‌ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയും പറഞ്ഞിരുന്നു.

ഇതിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാന്‍ ഹസാരെയും മടിച്ചില്ല. താന്‍ തെരഞ്ഞെടുക്കപ്പെടാത്ത സ്വേച്‌ഛാധിപതിയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട സ്വേച്‌ഛാധിപതിയാണെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു . പാര്‍ലമെന്റിനെ തങ്ങളാരും വില കുറച്ചു കാണുന്നില്ല. അതിന്റെയും കേന്ദ്ര സ്‌ഥാനത്തുള്ളത്‌ സംസ്‌ഥാന നിയമസഭകളാണ്‌. അതിന്റെയും കേന്ദ്രമെന്നത്‌ പഞ്ചായത്തുകളും അവിടുത്തെ ജനങ്ങളുമാണെന്ന്‌ സര്‍ക്കാര്‍ മനസിലാക്കണം. ജനാധിപത്യത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്‌. അവരാണ്‌ ജനാധിപത്യത്തിലെ ഉന്നതര്‍. അവരുടെ സേവകരാണ്‌ സര്‍ക്കാര്‍. സര്‍ക്കാര്‍ എന്തെങ്കിലും തെറ്റായി ചെയ്യുന്നുണ്ടെങ്കില്‍ അതു ജനങ്ങള്‍ ചോദ്യം ചെയ്യും. അഭിപ്രായ വ്യത്യാസം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

പരസ്‌പരം ആരോപണങ്ങളുയര്‍ത്തി മുന്നേറുന്ന ഇരുപക്ഷവും ഇന്ന്‌ യോഗം ചേരുമ്പോള്‍ എന്തൊക്കെ കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയുണ്ടാവുമെന്നത്‌ നിര്‍ണായകമാണ്‌. ഗംഗാ സംരക്ഷണത്തിനായി 115 ദിവസം നിരാഹാരം നടത്തിയ സ്വാമി നിഗമാനന്ദ മരിച്ചതോടെ, ബാബാ രാംദേവിന്റെ ബലത്തില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കിയ ബി.ജെ.പി. പ്രതിരോധത്തിലായി. അണ്ണാ ഹസാരെ, രാംദേവ്‌ പ്രശ്‌നം ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്ന ബി.ജെ.പി സ്വാമി നിഗമാനന്ദയുടെ മരണത്തോടെ തീര്‍ത്തും പ്രതിരോധത്തിലായി എന്നതും ശ്രദ്ധേയമാണ്.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്