Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

തകഴിയുടെ കാത്ത ഇനിയില്ല


2011-06-01 00:00:00

തകഴി: മലയാള സാഹിത്യത്തെ ജ്ഞാനപീഠം കയറ്റിയ തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത (കമലാക്ഷിയമ്മ) അന്തരിച്ചു. 93 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് തിരുവല്ലയിലെ സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം. തകഴി ശിവശങ്കരപ്പിള്ളയുടെ മരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ശങ്കരമംഗലം തറവാട്ടില്‍ ഒരുരൂപ വാടകക്കാരിയായി കഴിയുകയായിരുന്നു ഇവര്‍.

ബുധനാഴ്ച രാവിലെ ശ്വാസംമുട്ടല്‍ കലശലായതിനെത്തുടര്‍ന്ന് മക്കള്‍ ഡോ.ബാലകൃഷ്ണന്‍, കനകം, മരുമകന്‍ രാജഗോപാല്‍ എന്നിവര്‍ചേര്‍ന്ന് ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശവസംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച രാവിലെ 11ന് തകഴി ശങ്കരമംഗലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിനു സമീപം നടത്തും.

കുട്ടനാട്ടിലെ നെടുമുടി ചെമ്പകശ്ശേരിചിറയില്‍ പെരുമാനൂര്‍ വീട്ടില്‍ കൃഷിക്കാരനായ കുഞ്ഞുണ്ണിമേനോന്റെയും പാര്‍വതിയമ്മയുടെയും മകളാണ്. 1934 സപ്തംബര്‍ 15നായിരുന്നു തകഴി ശിവശങ്കരപ്പിള്ളയുമായുള്ള വിവാഹം. വിവാഹശേഷമാണ് തകഴിയുടെ ആദ്യനോവലായ 'ത്യാഗത്തിന്റെ പ്രതിഫലം' പ്രസിദ്ധീകരിക്കുന്നത്. 1999 ഏപ്രില്‍ 10ന് തകഴി ശിവശങ്കരപ്പിള്ള കഥാവശേഷനാകുംവരെ അദ്ദേഹത്തിന്റെ നിഴലുപോലെ ഒപ്പം കാത്തയുണ്ടായിരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്